കൊവിഡ് ഫലം നെഗറ്റീവ്; ബോണി കപൂറും മക്കളും വീട്ടുജോലിക്കാരും സുരക്ഷിതർ

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: ബോളിവുഡ് നിർമാതാവ് ബോണി കപൂറിന്റെയും മക്കളായ ജാൻവി,ഖുശി എന്നിവരുടെ കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവായി വന്നു. ഇക്കാര്യം അദ്ദേഹം ട്വീറ്റിലൂടെയാണ് അറിയിച്ചത്. അദ്ദേഹത്തിന്റെ വീട്ടുജോലിക്കാരിൽ മൂന്ന് പേർ കൊവിഡ് രോഗികളായതിനെ തുടര്‍ന്ന് കപൂറിനോടും മക്കളോടും ക്വാറന്റൈനില്‍ പോകാൻ ആവശ്യപ്പെട്ടിരുന്നു.

Advertisment

publive-image

ഈ മൂന്ന് പേരുടേയും പരിശോധനാഫലം നെഗറ്റീവ് ആയെന്നും അവരും സുഖം പ്രാപിച്ചുവെന്നും തങ്ങളുടെ 14 ദിവസത്തെ ക്വാറന്റയിൻ തീർന്നതായും ബോണി തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി. മുംബൈ പൊലീസിനും സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം തങ്ങള്‍ വീട് വിട്ട് പുറത്ത് പോയിട്ടില്ലെന്നും രോഗ ലക്ഷണങ്ങളില്ലെന്നും കൊവിഡ് സ്ഥിരീകരിച്ച ജോലിക്കാര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നുമുള്ള റിപ്പോർട്ടുകൾ വന്നിരുന്നു.

മറ്റൊരു ട്വീറ്റിൽ അദ്ദേഹം ഡോക്ടർമാർ,ആരോഗ്യ പ്രവർത്തകർ, ബി എം സി,മുംബൈ പൊലീസ്, സംസ്ഥാന കേന്ദ്ര സർക്കാരുകളെ അഭിനന്ദിക്കുന്നുണ്ടായിരുന്നു. ഒരുമിച്ച് കൊവിഡിനെതിരെ പൊരുതാം എന്ന വാക്യത്തോടെയാണ് ആ ട്വീറ്റ് അവസാനിച്ചത്.

covid 19 janvi and khusi boney kapoor
Advertisment