ലുധിയാന: ലുധിയാനയിലെ തെരുവുകളിൽ കുടുംബത്തെ സഹായിക്കാനായി സോക്‌സ് വിൽക്കുന്ന പത്തു വയസുകാര​ന്റെ വീഡിയോ വൈറലായതിനു പിന്നാലെ സഹായഹസ്തവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ്. ആൺകുട്ടിയുടെ കുടുംബത്തിന് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. കുട്ടിയെ വീഡിയോ കോൾ ചെയ്ത മുഖ്യമന്ത്രി കുടുംബത്തിന് സഹായം പ്രഖ്യാപിച്ചു.
കുടുംബത്തെ സഹായിക്കാനാണ് ജോലിക്കിറങ്ങിയതെന്ന്​ വീഡിയോയിൽ പത്തു വയസുകാരൻ വാൻഷ്​ സിം​ഗ് പറയുന്നുണ്ട്​. കൂടാതെ ത​ന്റെ വിഡിയോ ഷൂട്ട് ചെയ്ത ഉപഭോക്താവ്​ അധികമായി നൽകിയ 50 രൂപ അവൻ നിരസിക്കുന്നതും കാണാം.
സോക്‌സിന്റെ വിലയേക്കാൾ കൂടുതലായി നൽകിയ 50 രൂപ നിരസിച്ച കുട്ടിയുടെ ആത്മാഭിമാനവും അന്തസും തന്നെ ആകർഷിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. അവന്റെ അത്യസന്ധതേയും അന്തസിനേയും പ്രശംസിച്ച് നിരവധിപ്പേർ രംഗത്തെത്തി.
വാൻഷ് സിം​ഗിന്റെ വിദ്യാഭ്യാസത്തിനുളള എല്ലാ ചെലവും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കുട്ടിയെ ജില്ലാ ഭരണകൂടം വീണ്ടും സ്‌കൂളിൽ പ്രവേശിപ്പിക്കും.
Spoke on phone to young Vansh Singh, aged 10, a Class II dropout who’s video I saw selling socks at traffic crossing in Ludhiana. Have asked the DC to ensure he rejoins his school. Also announced an immediate financial assistance of Rs 2 lakhs to his family. pic.twitter.com/pnTdnftCDo
— Capt.Amarinder Singh (@capt_amarinder) May 8, 2021