Advertisment

കൊറോണ കാലത്തെ മികച്ച സാമൂഹ്യ പ്രവർത്തനം ;മീഡിയ വൺ ചാനൽ ഏർപ്പെടുത്തിയ ബ്രേവ് ഹാർട്ട് അവാർഡ് ഖത്തർ കെ എം സി സി ക്ക്

New Update

കൊറോണ കാലത്തെ മികച്ച സാമൂഹ്യ പ്രവർത്തനം മുൻ നിർത്തി ഖത്തർ കെ എം സി സി ക്ക് അവാർഡ് . കെ എം സി സി ക്ക് നൽകുന്ന ഈ അവാർഡ് തീർത്തും അർഹതക്കുള്ള അംഗീകാരമാണെന്ന് മീഡിയാവൺ ചാനൽ അധികൃതർ പറഞ്ഞു.

Advertisment

publive-image

മീഡിയ വൺ ചാനൽ ഏർപ്പെടുത്തിയ ബ്രേവ് ഹാർട്ട് അവാർഡ് ഖത്തർ കെ എം സി സി ക്ക് പ്രത്യേക ചടങ്ങിൽ വെച്ച് നൽകി.

സി ഐ സി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങി ൽ മീഡിയ വൺ ചാനൽ മുതിര്‍ന്ന ഖത്തരി ഉദ്യോഗസ്ഥ രുടെയും ,ഖത്തറിലെ വിവിധ സംഘടനാ പ്രതിനിധി കളുടെയും സാന്നിധ്യത്തിൽ കെ എം സി സി പ്രസിഡ ണ്ട് എസ് ഏ എം ബഷീര്‍ ‌ ജനറൽ സെക്രട്ടറി ഇൻ ചാർജ് മുസ്തഫ എലത്തൂർ സംസ്ഥാന ഭാരവാഹിക ളായ ഒ.എ.കരീം . റഹീസ് പെരുമ്പ എന്നിവർ അവാർഡ് ഏറ്റുവാങ്ങി."

publive-image

അതൊരു പരീക്ഷണ കാലഘട്ടമായിരുന്നു. നാമാരും ഓര്‍ക്കാനിഷ്ടപ്പെടാത്ത ഇനി ഒരിക്കലും അങ്ങനെ ഉണ്ടാവരുതേ എന്നാഗ്രഹിക്കുന്നകോവിഡ് താണ്ഡവ മാടിയ നാളുകള്‍.

ഖത്തറിൽ നിന്നും ഏറ്റവും കൂടുതൽ ചാർട്ടേർഡ് ഫ്ലൈറ്റ് ഏർപ്പെടുത്തിയ കെ എം സി സി അക്കാലത്ത് ലോക്ക് ഡൗണിൽ പെട്ട ഇൻഡസ്ട്രിയൽ ഏരിയയിലും ക്വാറന്റയിൻ കേമ്പുകളിലും അടക്കം ലക്ഷത്തോളം പേർക്ക് ഭക്ഷ്യ വസ്തുക്കളും അനേകം പേർക്ക് അവശ്യ വസ്തുക്കളും ജീവൻ രക്ഷാ മരുന്നുകളും എത്തി ക്കുന്ന തിലും മുൻപിൽ നിന്നു.

publive-image

കൂടാതെ കൗൺസലിങ്ങുകളും ബോധവൽക്കരണങ്ങ ളും  രക്തദാന കേമ്പുകളും കൊറോണ കാലത്ത് കെ എം സി സി യുടെ നേതൃത്വത്തിൽ നടത്തിയിരുന്നു.

publive-image

ഖത്തർ കെ എം സി സി ക്ക് കിട്ടിയ ഈ അംഗീകാരം കോവിഡ് കാലത്ത് സര്‍വ്വതും മറന്നു കൊണ്ട് പ്രവർത്തന രംഗത്തിറങ്ങിയ നിസ്വാർത്ഥ സേവന പ്രവർത്തനം നടത്തിയ കെ എം സി സി യുടെ നൂറുക്കണക്കിനു  പ്രവര്‍ത്തകര്‍ക്ക് ഞങ്ങള്‍  സമർപ്പിക്കുന്നു. ഇക്കാര്യം ഞാന്‍ അവാര്‍ഡ്‌ സ്വീകരണ വേദിയില്‍ വെച്ച് തന്നെ പറഞ്ഞിരുന്നു.
കാരണം ആ മാരക വ്യാധിയുടെ നാളുകളില്‍  സ്വന്തത്തെ മറന്നു രംഗത്തിറങ്ങിയ , ജീവകാരുണ്യ പ്രവര്‍ത്തനം ജീവിത ശൈലിയാക്കി മാറ്റിയ എന്റെ സഹപ്രവര്‍ത്ത കര്‍ക്ക ല്ലാതെ മറ്റാര്‍ക്കാണ് ഞങ്ങള്‍ അത് സമര്‍പ്പിക്കുക. ?
ആ പ്രതിസന്ധി ഘട്ടത്തില്‍   ഭക്ഷണ കിറ്റുകള്‍ തന്നും സൌജന്യ ടിക്കറ്റുകള്‍ തന്നും മരുന്ന് വാങ്ങിത്തന്നും ഞങ്ങള്‍ ക്കൊപ്പം നിന്ന ഖത്തറിലെ സുമന സ്സുകളായ ബിസിനസ്സുകാര്‍.
ജീവന്  രക്ഷാമരുന്നുകള്‍ നാട്ടില്‍  നിന്നും ഇവിടെ എത്തിക്കാന്‍  സഹായിച്ച കേരളത്തിലെ യൂത്ത് ലീഗിന്റെ ചുണക്കുട്ടികള്‍  ഇന്ത്യന്‍ അംബാസഡര് ശ്രീ കുമരന്‍,എംബസി ഉദ്യോഗസ്ഥര്‍ , ട്രാവല്‍ ഏജന്‍സികള്‍ , ഐ സി ബി എഫ്  ഭാരവാഹികള്‍ , ഐസിസി ഭാരവാഹികള്, വി ബി ഡി കമ്മിറ്റി അംഗങ്ങള്‍  ഇത്തരം  പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഞങ്ങളെ അനുവദിച്ച ഖത്തര്‍ അധികൃതര്‍ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു.
മനുഷ്യ പക്ഷത്തു നിന്ന് കൊണ്ട് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന മീഡിയ വണ്‍ ചാനലിനു അഭിവാദ്യങ്ങള്‍.
brave heart award
Advertisment