ഭുവനേശ്വര്‍: ഒഡീഷയിലെ സോനെപു​ര്‍ ജില്ലയില്‍ വിവാഹ ശേഷം ഭര്‍ത്താവിന്‍റെ വീട്ടിലേക്ക്​ പോകാനിറങ്ങിയ യുവതി കരഞ്ഞു തളര്‍ന്ന്​ കുഴഞ്ഞുവീണ്​​ മരിച്ചു. ഭർത്താവിന്റെ വീട്ടിലേക്ക് പോകാൻ ഒരുങ്ങിയ യുവതി ബന്ധുക്കളെ നോക്കി കരഞ്ഞു. പിന്നെ കരച്ചിൽ നിർത്താനായില്ല. ഇതോടെ യുവതി തളർന്നുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഗുപ്​തേശ്വരി സഹൂ എന്ന റോസിയാണ്​ മരിച്ചത്​. ജുലുന്ദ ഗ്രാമവാസിയായ പെണ്‍കുട്ടിയെ ടെതെല്‍ഗോണ്‍ ഗ്രാമവാസിയായ ബിസികേശനുമായി വിവാഹം കഴിപ്പിക്കുകയായിരുന്നു. വിവാഹചടങ്ങുകള്‍ക്ക്​ ശേഷം സ്വന്തം വീട്ടിൽനിന്ന് ബിസികേശന്‍റെ വീട്ടിലേക്ക്​ ​മടങ്ങാനുള്ള തയാറെടുപ്പുകള്‍ തുടങ്ങിതോടെ യുവതി നിര്‍ത്താതെ കരയാന്‍ തുടങ്ങി. പിന്നീട്​ കുഴഞ്ഞുവീണു.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. യുവതിയുടെ പിതാവ് മാസങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. പിന്നീട് അമ്മയും സഹോദരനുമൊപ്പമായിരുന്നു താമസം. സാമൂഹിക പ്രവർത്തകരുടെ സഹായത്തോെടയാണ് വിവാഹം നടത്തിയത്.