Advertisment

വിള്ളൽ പരിശോധിക്കാനെത്തിയ എംഎൽഎയ്ക്ക് മുൻപിൽ പാലം 'മുട്ടുകുത്തി'; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബാം​ഗളൂർ; വിള്ളൽ വീണ പാലം പരിശോധിക്കാൻ എത്തിയ എംഎൽഎ രാജ വെങ്കട്ടപ്പ നായകയ്ക്കു മുന്നിൽ പാലം തകർന്നു വീണു. എംഎൽഎയും അനുയായികളും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.  കർണാടക റായ്ച്ചൂർ ജില്ലയിലെ സിർവാര താലൂക്കിലെ മല്ലറ്റ് ഗ്രാമത്തിലാണ് സംഭവം.എംഎൽഎ നിന്നിരുന്ന പാലത്തിന്റെ ഒരുഭാഗം അപ്രതീക്ഷിതമായി തകർന്നുപോവുകയായിരുന്നു.

Advertisment

publive-image

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്നാണ് പാലത്തിൽ വിള്ളൽ വീണത്. ഇതു പരിശോധിക്കാനെത്തിയതായിരുന്നു എംഎൽഎ. അദ്ദേഹത്തോടൊപ്പം അനുയായികളും പ്രദേശവാസികളും പാലത്തിൽ കയറുകയായിരുന്നു.

ഭാരംതാങ്ങാനാകാതെയാണ് പാലത്തിന്റെ ഒരുഭാഗം തകർന്നുവീണത്. ഉടൻതന്നെ ആളുകൾ പുറകോട്ടു മാറിയതിനാൽ വൻ അപകടം ഒഴിവായി. സംഭവത്തിൽ പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലത്തിന്റെ തകർന്നുവീണ ഭാഗത്തിന്റെ ഏതാനും അടി മാറിയായിരുന്നു എംഎൽഎ നിന്നിരുന്നത്. എംഎൽഎയെയും പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. റായ്ച്ചൂരിലെ മൻവി മണ്ഡലത്തിലെ എംഎൽഎയാണ് രാജ വെങ്കട്ടപ്പ നായക.

bridge collaps
Advertisment