Advertisment

പ്രീമിയം വാഷിങ് മെഷിനുകളുടെ പുതിയ ശ്രേണിയുമായി ബിഎസ്എച്ച് ഹോം അപ്ലയന്‍സസ്

New Update

publive-image

Advertisment

കൊച്ചി: പ്രീമിയം വാഷിങ് മെഷീന്‍ വിഭാഗം വിപുലമാക്കുന്നതിന്റെ ഭാഗമായി ബിഎസ്എച്ച് ഇന്ത്യ പ്രീമിയം വാഷിങ് മെഷീനുകളുടെ പുതിയ ശ്രേണി അവതരിപ്പിക്കുന്നു. ഉപഭോക്താക്കളുടെ മാറികൊണ്ടിരിക്കുന്ന ആവശ്യങ്ങളും അലക്കു ശീലങ്ങളും പരിഗണിച്ച് ഹോം കണക്റ്റ് (8 മുതല്‍ 9 കിലോഗ്രാം ശ്രേണിയില്‍), ചുളുക്കു വരാത്ത സാങ്കേതിക വിദ്യ (6 മുതല്‍ 8 കിലോഗ്രാംവരെ), 9 മുതല്‍ 10 കിലോഗ്രാംവരെയുള്ള ശ്രേണിയില്‍ ഓട്ടോമേറ്റഡ് ഇന്റലിജന്റ് ഡോസേജ് (ഐ-ഡോസ്) തുടങ്ങിയ സവിശേഷതകള്‍ ഇന്ത്യയില്‍ ആദ്യമായി പുതിയ ശ്രേണികളില്‍ അവതരിപ്പിക്കുകയാണ്.

വെള്ളം ഉപയോഗിക്കാതെ തന്നെ വസ്ത്രങ്ങളില്‍ നിന്നും ദുര്‍ഗന്ധം നീക്കം ചെയ്യുകയും പുതുമ നല്‍കുകയും ചെയ്യുന്ന നൂതനമായ ആക്റ്റീവ് ഓക്‌സിജന്‍ സാങ്കേതിക വിദ്യയും പ്രീമിയം ശ്രേണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ബിഎസ്എച്ചിന്റെ പ്രീമിയം വല്‍ക്കരണത്തെ നയിക്കുന്നത് അലക്ക് ബിസിനസാണ്. ഇന്ത്യയിലെ ബിഎസ്എച്ചിന്റെ വളര്‍ച്ചയുടെ 66 ശതമാനം സംഭാവനയും ഇതിലൂടെയാണ്. 2015ല്‍ ചെന്നൈയില്‍ വാഷിങ് മെഷീന്‍ ഫാക്റ്ററി ആരംഭിച്ചതില്‍ പിന്നെ അലക്കു വ്യവസായത്തിന്റെ വളര്‍ച്ച വേഗത്തിലായിരുന്നു. പ്രാദേശികമായി നിര്‍മിച്ച ഉപകരണങ്ങളും ഉല്‍പ്പന്നങ്ങളുടെ പ്രകടന മികവും നിലവാരവുമാണ് ഇതിന് വഴിയൊരുക്കിയത്.

ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ആധുനിക സാങ്കേതിക വിദ്യയില്‍ പുതിയ ശ്രേണിയിലുള്ള വാഷിങ് മെഷീനുകള്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ബിഎസ്എച്ചിന്റെ വാഷിങ് മെഷീന്‍ വിഭാഗം വന്‍ വിജയമാണ്, ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ നവീകരണം നടത്തുന്നുണ്ടെന്നും സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുകയും വിഭാഗത്തെ കൂടുതല്‍ പ്രസക്തമാക്കുകയും വ്യക്തമായ മേല്‍ക്കോയ്മ നേടുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ശ്രമമെന്നും ബിഎസ്എച്ച് ഹോം അപ്ലയന്‍സസ് എംഡിയും സിഇഒയുമായ നീരജ് ബാല്‍ പറഞ്ഞു.

ശ്രേണിയില്‍ രണ്ട് പുതിയ ശേഷിയിലുള്ളവ കൂടി (9/6, 10/6) അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയിലാദ്യമായി സാങ്കേതികമായി മുന്നേറുന്ന വാഷര്‍ ഡ്രയര്‍ വിഭാഗത്തെ വികസിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ഈ വിഭാഗം രണ്ടു മുതല്‍ മൂന്നു മടങ്ങുവരെ വളരുകയാണ്. പഴയതെങ്കിലും പ്രധാനപ്പെട്ട ഈ വിഭാഗത്തെക്കുറിച്ച് നിലവിലുള്ളതും പുതിയതുമായ ഉപയോക്താളില്‍ അവബോധം സൃഷ്ടിക്കുകയാണ്. ബിഎസ്എച്ച് ഹോം അപ്ലയന്‍സസ് ഡ്രൈയര്‍ വിഭാഗത്തില്‍ ആഗോള തലത്തില്‍ തന്നെ ഒന്നാം സ്ഥാനത്തുണ്ട്.

Advertisment