ബഡ്ജറ്റ് 2024: വനിതാ കർഷകർക്ക് പ്രതി വർഷം 12000 രൂപ , കർഷകർക്ക് 9000 രൂപ ധനസഹായം, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റിൽ ഒരുങ്ങുന്നത് വമ്പൻ പ്രഖ്യാപനങ്ങളെന്ന് സൂചന

New Update
BUDJET 2024.webp

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഒരുങ്ങുന്നത് കർഷകരെ ലക്ഷ്യമിട്ടുള്ള വമ്പൻ പ്രഖ്യാപനങ്ങളെന്ന് സൂചന. സർക്കാരിന്റെ ഏറ്റവും ജനപ്രിയ പദ്ധതികളിൽ ഒന്നായ പിഎം കിസാൻ സ്‌കീം പ്രകാരം നിലവിൽ ലഭിക്കുന്ന ധനസഹായം ഉയർത്താനാണ് ആലോചന.

Advertisment

പ്രതിവർഷം നൽകുന്ന ധനസഹായമായ 8000 രൂപ അല്ലെങ്കിൽ 9000 രൂപ ആയി ഉയർത്താൻ സർക്കാർ ആലോചിക്കുന്നതായാണ് സൂചന. കൂടാതെ വനിതാകർഷകർക്ക് പ്രതിവർഷം 10,000 രൂപ മുതൽ 12,000 രൂപ വരെ നൽകുന്നത് പരിഗണനയിൽ ഉണ്ടെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാർലമെന്റിൽ അവതരിപ്പിക്കുന്ന പൊതുബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. ഫെബ്രുവരി ഒന്നിനാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ബജറ്റിൽ മറ്റ് ജനപ്രിയ പ്രഖ്യാപനങ്ങളും ഉണ്ടായേക്കും എന്നാണ് സൂചന. ഉജ്ജ്വല, ജൽ ജീവൻ മിഷൻ, പിഎം കിസാൻ, സ്വച്ഛ് ഭാരത് എന്നീ ക്ഷേമ പദ്ധതികളിൽ ഊന്നിയാവും ബജറ്റ് മുന്നോട്ട് പോവുകയെന്നാണ് പൊതുവെയുള്ള പ്രതീക്ഷ.

 

Advertisment