Advertisment

ആഡംബരക്കാറില്‍ കടത്താന്‍ ശ്രമിച്ച 78 കിലോ  കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍; രണ്ടുലക്ഷം രൂപയും പിടിച്ചെടുത്തു

പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

New Update
233333

തൃശൂര്‍: കുതിരാന്‍ തുരങ്കത്തില്‍ ആഡംബരക്കാറില്‍ കടത്താന്‍ ശ്രമിച്ച 78 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. പുത്തൂര്‍ സ്വദേശി അരുണ്‍ (30), അഖില്‍ (29) എന്നിവരെയാണ് ലഹരിവിരുദ്ധ സ്വാഡും പീച്ചി പോലീസും ചേര്‍ന്ന് പിടികൂടിയത്.

Advertisment

ഇവരുടെ പക്കല്‍ നിന്നും 78 കിലോ കഞ്ചാവും മൂന്ന് കിലോ ഹഷീഷ് ഓയിലും രണ്ട് ലക്ഷം രൂപയും പിടിച്ചെടുത്തു. ലഹരി വസ്തുക്കള്‍ക്ക് 3.75 കോടി രൂപ വിപണി മൂല്യമുണ്ടെന്ന് പോലീസ് പറഞ്ഞു. പടിഞ്ഞാറെ തുരങ്കമുഖത്ത് കഴിഞ്ഞ രാത്രി 1.30നായിരുന്നു സംഭവം. 

പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

പ്രതികള്‍ പൊലീസിനെ തെറ്റുദ്ധരിപ്പാക്കാനും ശ്രമം നടത്തി. രണ്ടു കാറുകളിലായാണ് പ്രതികള്‍ വന്നത്. പ്രതികളില്‍ ഒരാള്‍ ഒരു കാറില്‍ മുന്നില്‍ സഞ്ചരിക്കുകയും തടസങ്ങളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം രണ്ടാമന്‍ അടുത്ത കാറില്‍ ലഹരിമരുന്നുമായി വരുന്നതാണ് രീതി. കഞ്ചാവ് കേസടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അരുണ്‍. ഇയാളുടെ അടുത്ത ബന്ധുവുമാണ് അഖില്‍. 

 

Advertisment