New Update
/sathyam/media/media_files/ORfw7AxFCTidB0MsSMAc.jpg)
തിരുവനന്തപുരം; പെന്‍ഷന്‍ മികച്ച രീതിയില്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് ധനമന്ത്രി. നല്‍കാൻ വൈകുന്നത് കേന്ദ്ര സമീപനം മൂലമാണ്. ക്ഷേമ പെന്‍ഷന്‍ സമയബന്ധിതമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ബുദ്ധിമുട്ടിക്കുകയാണ്.
Advertisment
കൃത്യമായി തുക നല്‍കുന്നില്ലെന്നും അടുത്ത വര്‍ഷം സമയബന്ധിതമായി ക്ഷേമ പെന്‍ഷനും സാമൂഹ്യ സുരക്ഷാ പെന്‍ഷനും നല്‍കാനുള്ള നടപടിയുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. ക്ഷേമ പെൻഷൻ കൂട്ടിയില്ല.
ഹൈക്കോടതികളും കീഴ്‌ക്കോടതികളും നവീകരിക്കാനും കൂടുതൽ സുരക്ഷ ഒരുക്കാനുമായി 3.3 കോടി. മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മിൽ ചർച്ച നടത്തിയതിന്റെ ഫലമായി ഒരു ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാനും തീരുമാനമായി.