വിദേശ നിക്ഷേപം ഒഴുകിപ്പോകുന്നു; ബജറ്റിൽ 'നികുതി സജീവനി' പ്രതീക്ഷിച്ച് വിപണി

ഈ സാഹചര്യത്തില്‍, ഇന്ത്യയെ വീണ്ടും വിദേശ നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്.

New Update
Untitled

ഡല്‍ഹി: ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിക്കുന്ന പശ്ചാത്തലത്തില്‍, 2026-ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നികുതി ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക ലോകം.

Advertisment

തുടര്‍ച്ചയായ വിദേശ നിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്ക് വിപണിയെ ഉലച്ചിരിക്കുകയാണ്. 2025-ല്‍ 1900 കോടി രൂപയും (19 ബില്യണ്‍), 2026 ജനുവരിയില്‍ മാത്രം 400 കോടി രൂപയുമാണ് (4 ബില്യണ്‍) വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. രൂപയുടെ മൂല്യത്തകര്‍ച്ചയും, വികസിത രാജ്യങ്ങളില്‍ നിന്ന് നികുതി കഴിഞ്ഞാലും ലഭിക്കുന്ന മികച്ച റിട്ടേണുകളുമാണ് നിക്ഷേപകരെ ഇന്ത്യയില്‍ നിന്ന് അകറ്റുന്നത്.


ഈ സാഹചര്യത്തില്‍, ഇന്ത്യയെ വീണ്ടും വിദേശ നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്.

'വിപണിയെ സംബന്ധിച്ചിടത്തോളം ഈ ബജറ്റ് അതീവ നിര്‍ണ്ണായകമാണ്. വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ധനമന്ത്രി എന്ത് നടപടികള്‍ സ്വീകരിക്കും എന്നതാണ് ഏറ്റവും പ്രധാനം,' ബജാജ് ഫിന്‍സെര്‍വ് അസറ്റ് മാനേജ്മെന്റ് സിഐഒ നിമേഷ് ചന്ദന്‍ പറഞ്ഞു.

വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്ക് നികുതി ഇളവുകള്‍ നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും, ഇത് ഓഹരി വിപണിക്ക് ഉണര്‍വ് നല്‍കുമെന്നും ജെഫറീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment