/sathyam/media/media_files/2026/02/01/budjet-2026-02-01-11-44-36.jpg)
ഡല്‍ഹി: രാജ്യത്തെ പ്രമുഖ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഏഴ് പുതിയ അതിവേഗ റെയില്‍ ഇടനാഴികള്‍ വികസിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 2026-27 കേന്ദ്ര ബജറ്റ് അവതരിപ്പിക്കവേയാണ് യാത്രാക്ലേശം കുറയ്ക്കാനും സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കാനും ലക്ഷ്യമിട്ടുള്ള ഈ ബൃഹദ് പദ്ധതി മന്ത്രി പ്രഖ്യാപിച്ചത്.
മുംബൈ - പൂനെ, ഹൈദരാബാദ് - പൂനെ, ഹൈദരാബാദ് - ബെംഗളൂരു, ചെന്നൈ - ബെംഗളൂരു, ഡല്‍ഹി - വാരണാസി, വാരണാസി - സിലിഗുരി എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ട ഏഴ് ഇടനാഴികളില്‍ പ്രധാനപ്പെട്ടത്.
ഈ അതിവേഗ ഇടനാഴികള്‍ കേവലം യാത്രാ സൗകര്യം മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന 'ഗ്രോത്ത് കണക്ടറുകളായി' പ്രവര്‍ത്തിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
നഗരങ്ങള്‍ തമ്മിലുള്ള ദൂരം മണിക്കൂറുകള്‍ക്കുള്ളിലേക്ക് ചുരുങ്ങുന്നതോടെ വിനോദസഞ്ചാര, വ്യാപാര മേഖലകളില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാരണാസിയെയും സിലിഗുരിയെയും ബന്ധിപ്പിക്കുന്ന പുതിയ റൂട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള സമ്പര്‍ക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us