/sathyam/media/media_files/2026/02/01/untitled-2026-02-01-11-38-07.jpg)
ഡല്‍ഹി: ആധുനിക സാങ്കേതിക വിദ്യയും പാരമ്പര്യ വൈദ്യശാസ്ത്രവും ഒരുപോലെ കോര്‍ത്തിണക്കിയുള്ള വികസന പദ്ധതികളാണ് 2026-ലെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ വന്‍ നിക്ഷേപത്തിനൊപ്പം ആയുര്‍വേദത്തിന് അന്താരാഷ്ട്ര തലത്തില്‍ പ്രാധാന്യം നല്‍കുന്ന നിരവധി പദ്ധതികളും ബജറ്റിലുണ്ട്.
രാജ്യത്ത് പുതുതായി മൂന്ന് അഖിലേന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കും. ഔഷധസസ്യങ്ങള്‍ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും അവ സംസ്‌കരിക്കുന്ന യൂണിറ്റുകള്‍ക്കും പ്രത്യേക സാമ്പത്തിക സഹായം നല്‍കും.
ആയുഷ് ഫാര്‍മസികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും കൂടുതല്‍ ഗവേഷകര്‍ക്കും വിദഗ്ധര്‍ക്കും ഈ മേഖലയില്‍ തൊഴില്‍ നല്‍കുകയും ചെയ്യും.
യോഗ, വെല്‍നെസ് മേഖലകള്‍ക്കായി ഒന്നര ലക്ഷം കെയര്‍ഗിവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് മെഡിക്കല്‍ ഹബുകള്‍ സ്ഥാപിക്കും. ഇവ വന്‍തോതിലുള്ള തൊഴിലവസരങ്ങളുടെ കേന്ദ്രങ്ങളായി മാറും.
സ്വകാര്യ മേഖലയുമായി സഹകരിച്ച് ഇന്ത്യയെ ലോകത്തിന്റെ മെഡിക്കല്‍ ടൂറിസം ഹബ്ബാക്കി മാറ്റാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി കൂടുതല്‍ തുക വകയിരുത്തി. കോര്‍പ്പറേറ്റ് ബോണ്ട് മാര്‍ക്കറ്റ് ശക്തിപ്പെടുത്തുന്നതിനായുള്ള പുതിയ പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us