/sathyam/media/media_files/2026/02/01/untitled-2026-02-01-11-32-34.jpg)
ഡല്‍ഹി: രാജ്യത്തെ സാഹസിക വിനോദസഞ്ചാര മേഖലയെ ആഗോള ഭൂപടത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് പ്രമുഖ സംസ്ഥാനങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രക്കിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം. വടക്കേ ഇന്ത്യയിലെ പ്രധാന മലനിരകള്‍ കേന്ദ്രീകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ലോകോത്തര നിലവാരമുള്ള ട്രക്കിങ് സൗകര്യങ്ങള്‍ ഒരുക്കുന്നത്.
അന്താരാഷ്ട്ര സഞ്ചാരികളെ ആകര്‍ഷിക്കുന്നതിലൂടെ ഈ മേഖലകളില്‍ കൂടുതല്‍ വരുമാനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ആധുനിക സുരക്ഷാ സംവിധാനങ്ങള്‍, പരിശീലനം ലഭിച്ച ഗൈഡുകള്‍, സഞ്ചാരികള്‍ക്കായുള്ള വിശ്രമ കേന്ദ്രങ്ങള്‍ എന്നിവ ഈ അന്താരാഷ്ട്ര കേന്ദ്രങ്ങളുടെ ഭാഗമായിരിക്കും.
ഹിമാലയന്‍ പര്‍വതനിരകളിലെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന സാഹസിക പ്രിയര്‍ക്ക് ഈ പദ്ധതി വലിയ ആവേശമാകും. പര്‍വതാരോഹണ മേഖലയിലെ ഇന്ത്യയുടെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us