/sathyam/media/media_files/2026/02/01/untitled-2026-02-01-11-25-07.jpg)
ഡല്‍ഹി: പരിസ്ഥിതി സംരക്ഷണത്തിനും കാര്‍ഷിക ഉല്‍പ്പാദനത്തിനും തുല്യ പ്രാധാന്യം നല്‍കുന്ന പ്രഖ്യാപനങ്ങളുമായി 2026-ലെ കേന്ദ്ര ബജറ്റ്. കേരളത്തിലും കര്‍ണാടകത്തിലും കടലാമകളുടെ സംരക്ഷണത്തിനായി പ്രത്യേക പരിചരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. തീരദേശ ആവാസവ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ സുപ്രധാനമായ ചുവടുവെപ്പാണിത്.
അപൂര്‍വ്വ ഇനം കടലാമകളുടെ സംരക്ഷണത്തിനും പ്രജനനത്തിനുമായി കേരളത്തിലും കര്‍ണാടകത്തിലും അത്യാധുനിക സൗകര്യങ്ങളുള്ള കേന്ദ്രങ്ങള്‍ വരുന്നു.
കേരളത്തിന്റെ പ്രധാന കൃഷിയായ നാളികേരത്തിന്റെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇത് നാളികേര കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകും.
രാജ്യത്തെ 500 സംഭരണികള്‍ കേന്ദ്രീകരിച്ച് മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ പുതിയ പദ്ധതി നടപ്പിലാക്കും. ഈ മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുമെന്നതാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം.
2030-ഓടെ ഇന്ത്യയെ കശുവണ്ടി, കൊക്കോ എന്നിവയുടെ പ്രീമിയം ഉല്‍പ്പന്നങ്ങളുടെ ആഗോള കേന്ദ്രമാക്കി മാറ്റും. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലൂടെ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us