/sathyam/media/media_files/2026/02/01/untitled-2026-02-01-11-25-07.jpg)
ഡല്‍ഹി: ഗ്രാമീണ മേഖലയിലെ സ്ത്രീശാക്തീകരണത്തിനും നാളികേര-ചന്ദന കര്‍ഷകര്‍ക്കും വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തെ എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും പഠനത്തിനായി ദൂരെ സ്ഥലങ്ങളില്‍ എത്തുന്ന പെണ്‍കുട്ടികള്‍ക്കും വലിയ ആശ്വാസമാകും.
സ്ത്രീകളുടെ സുരക്ഷയും താമസസൗകര്യവും ഉറപ്പാക്കാന്‍ രാജ്യത്തെ മുഴുവന്‍ ജില്ലകളിലും കേന്ദ്ര സഹായത്തോടെ വനിതാ ഹോസ്റ്റലുകള്‍ നിര്‍മ്മിക്കും.
ഗ്രാമീണ മേഖലയിലെ സ്വയംസഹായ സംഘങ്ങളെയും വനിതാ സംരംഭകരെയും സഹായിക്കാന്‍ 'സെല്‍ഫ് ഹെല്‍പ്പ് എന്റര്‍പ്രണര്‍' എന്ന പേരില്‍ ഷി മാര്‍ട്ടുകള്‍ ആരംഭിക്കും. ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് ഇത് വലിയ സഹായമാകും.
രാജ്യത്തെ ഒരു കോടിയോളം നാളികേര കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഉല്‍പ്പാദനക്ഷമത കുറഞ്ഞ തെങ്ങുകള്‍ മാറ്റി പുതിയവ നടുന്നതിന് കര്‍ഷകര്‍ക്ക് സാമ്പത്തിക പ്രോത്സാഹനം നല്‍കും.
ചന്ദനമരങ്ങളുടെ കൃഷിയും സംസ്‌കരണവും വിപുലമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. ചന്ദന കൃഷിയിലെ നിയമതടസ്സങ്ങള്‍ ലഘൂകരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഇന്ത്യന്‍ കശുവണ്ടിയെയും നാളികേരത്തെയും ആഗോള വിപണിയില്‍ ഒന്നാം നിരയിലെത്തിക്കാന്‍ പ്രത്യേക വിപണന സഹായം നല്‍കും.
കേരളം പോലുള്ള സംസ്ഥാനങ്ങളിലെ നാളികേര കര്‍ഷകര്‍ക്കും തൊഴിലിനായി നഗരങ്ങളിലേക്ക് കുടിയേറുന്ന സ്ത്രീകള്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ ബജറ്റ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us