/sathyam/media/media_files/2026/02/01/untitled-2026-02-01-13-25-08.jpg)
ഡല്‍ഹി: മോദി സര്‍ക്കാരിന്റെ മൂന്നാം ഊഴത്തിലെ മൂന്നാമത് ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപങ്ങള്‍ക്കും മുന്‍ഗണന നല്‍കിയ ഈ ബജറ്റില്‍ നികുതി ഘടനയിലുണ്ടായ മാറ്റങ്ങള്‍ ചില സാധനങ്ങളുടെ വില കുറയ്ക്കാനും മറ്റു ചിലവയുടെ ചിലവ് വര്‍ദ്ധിപ്പിക്കാനും കാരണമായിട്ടുണ്ട്.
വില കുറയുന്നവ
വിദേശ വിനോദയാത്ര: വിദേശ ടൂര്‍ പാക്കേജുകള്‍ക്കുള്ള ടി.സി.എസ് നിരക്ക് 5-20 ശതമാനത്തില്‍ നിന്ന് വെറും 2 ശതമാനമായി കുറച്ചു. വിദേശയാത്രകള്‍ക്ക് ഇനി ചിലവ് കുറയും.
വിദേശ വിദ്യാഭ്യാസം: എല്‍.ആര്‍.എസ് വഴി വിദേശത്തെ പഠനാവശ്യങ്ങള്‍ക്കായി അയക്കുന്ന പണത്തിന്മേലുള്ള നികുതി കുറച്ചു.
മദ്യത്തിന്റെ സ്‌ക്രാപ്പ്, ധാതുക്കള്‍: ആല്‍ക്കഹോളിക് ലിക്വര്‍ സ്‌ക്രാപ്പ്, ചില പ്രത്യേക ധാതുക്കള്‍ എന്നിവയുടെ നികുതി 5 ശതമാനത്തില്‍ നിന്ന് 2 ശതമാനമായി കുറച്ചു.
പാദരക്ഷാ കയറ്റുമതി: ഷൂസിന്റെ മുകള്‍ഭാഗം കയറ്റുമതി ചെയ്യുന്നവര്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നികുതിയില്ലാതെ ഇറക്കുമതി ചെയ്യാം.
ഊര്‍ജ്ജ ഉപകരണങ്ങള്‍: പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ ഉപകരണങ്ങള്‍ക്ക് അടിസ്ഥാന കസ്റ്റംസ് തീരുവയില്‍ ഇളവ് നല്‍കി.
വില കൂടുന്നവ
ഓഹരി വിപണിയിലെ ഇടപാടുകള്‍: സ്റ്റോക്ക് ഓപ്ഷനുകളുടെയും ഫ്യൂച്ചേഴ്‌സ് ട്രേഡിംഗിന്റെയും സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് 0.02 ശതമാനത്തില്‍ നിന്ന് 0.05 ശതമാനമായി ഉയര്‍ത്തി.
നികുതി വെട്ടിപ്പ്: വരുമാനം തെറ്റായി റിപ്പോര്‍ട്ട് ചെയ്താല്‍ നികുതി തുകയുടെ 100 ശതമാനം പിഴയായി നല്‍കേണ്ടി വരും.
ആസ്തി വെളിപ്പെടുത്താതിരിക്കല്‍: നിക്ഷേപങ്ങളോ മറ്റ് ജംഗമ ആസ്തികളോ വെളിപ്പെടുത്തിയില്ലെങ്കില്‍ ഇനി മുതല്‍ കനത്ത പിഴ ഈടാക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us