/sathyam/media/media_files/2026/02/01/untitled-2026-02-01-09-52-48.jpg)
ഡല്‍ഹി: തുടര്‍ച്ചയായ ഒമ്പതാം ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ധനമന്ത്രാലയം സ്ഥിതി ചെയ്യുന്ന കര്‍ത്തവ്യ ഭവന് പുറത്ത്, ബജറ്റ് രേഖകള്‍ അടങ്ങിയ ടാബ്ലെറ്റ് ചുവന്ന കവറില്‍ പൊതിഞ്ഞ് ഉയര്‍ത്തിക്കാട്ടി അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി.
തമിഴ്‌നാടിന്റെ പാരമ്പര്യം വിളിച്ചോതുന്ന 'ഹാന്‍ഡ്ലൂം കാഞ്ചീപുരം സില്‍ക്ക് സാരി' അണിഞ്ഞാണ് ഇത്തവണ ധനമന്ത്രി എത്തിയത്.
മംഗള്‍ഗിരി, ഇക്കത്ത്, ബൊംകായ്, കാന്ത, മധുബാനി തുടങ്ങി രാജ്യത്തെ വിവിധ കൈത്തറി പാരമ്പര്യങ്ങളെ ബജറ്റ് ദിനത്തില്‍ വസ്ത്രധാരണത്തിലൂടെ ഉയര്‍ത്തിക്കാട്ടുന്ന പതിവ് ഇത്തവണയും അവര്‍ തെറ്റിച്ചില്ല.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, അവിടുത്തെ വസ്ത്രപാരമ്പര്യത്തെ തിരഞ്ഞെടുത്തത് ഒരു രാഷ്ട്രീയ സന്ദേശം കൂടിയായി വിലയിരുത്തപ്പെടുന്നു.
ധനമന്ത്രാലയത്തില്‍ നിന്ന് നേരെ രാഷ്ട്രപതി ഭവനിലെത്തിയ നിര്‍മ്മല സീതാരാമന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു. തുടര്‍ന്ന് നടക്കുന്ന കേന്ദ്ര മന്ത്രിസഭാ യോഗം ബജറ്റിന് ഔദ്യോഗിക അംഗീകാരം നല്‍കും. അതിനുശേഷം രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us