പുതിയ ആദായനികുതി നിയമം വരുന്നു; വിദേശയാത്രയ്ക്കും ചികിത്സയ്ക്കും ചിലവ് കുറയും - നികുതിദായകർക്ക് ആശ്വാസമായി ബജറ്റ് 2026

മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ വഴി വ്യക്തികള്‍ക്ക് ലഭിക്കുന്ന പലിശ ഇനി മുതല്‍ പൂര്‍ണ്ണമായും നികുതിരഹിതമായിരിക്കും. ഇതിന് ടി.ഡി.എസ് ബാധകമല്ല.

New Update
Untitled

ഡല്‍ഹി: സാധാരണക്കാരായ നികുതിദായകര്‍ക്ക് നികുതി നടപടികള്‍ ലഘൂകരിക്കാനും പണമടയ്ക്കുന്നതിലെ ഭാരം കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള വിപുലമായ പരിഷ്‌കാരങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. 2026 ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് പുതിയ 'ഇന്‍കം ടാക്‌സ് ആക്ട്' നിലവില്‍ വരും.

Advertisment

1. വിദേശയാത്രയും വിദ്യാഭ്യാസവും വിലകുറയും 


വിദേശ ടൂര്‍ പാക്കേജുകള്‍ക്കുള്ള ടി.സി.എസ് നിരക്ക് 5%, 20% എന്നിവയില്‍ നിന്നും വെറും 2 ശതമാനമായി കുറച്ചു. വിദേശത്തെ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായി പണം അയക്കുന്നവര്‍ക്കുള്ള ടി.സി.എസ് നിരക്ക് 5 ശതമാനത്തില്‍ നിന്ന് 2 ശതമാനമായി കുറച്ചു.


2. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള പുതിയ സമയപരിധി:

സാധാരണക്കാര്‍ (ITR-1, ITR-2) ജൂലൈ 31-നകം തന്നെ റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഓഡിറ്റിംഗ് ആവശ്യമില്ലാത്ത ബിസിനസുകള്‍ക്കും ട്രസ്റ്റുകള്‍ക്കും ഓഗസ്റ്റ് 31 വരെ സമയം ലഭിക്കും. തെറ്റുകള്‍ തിരുത്തി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഓരോ വര്‍ഷവും മാര്‍ച്ച് 31 വരെ സമയം നീട്ടിനല്‍കി.

3. അപകട ഇന്‍ഷുറന്‍സ് തുകയ്ക്ക് നികുതിയില്ല

മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ വഴി വ്യക്തികള്‍ക്ക് ലഭിക്കുന്ന പലിശ ഇനി മുതല്‍ പൂര്‍ണ്ണമായും നികുതിരഹിതമായിരിക്കും. ഇതിന് ടി.ഡി.എസ് ബാധകമല്ല.

4. വിദേശ ആസ്തികള്‍ വെളിപ്പെടുത്താന്‍ പ്രത്യേക അവസരം

വിദേശത്ത് ബാങ്ക് അക്കൗണ്ടോ ആസ്തികളോ ഉള്ള പ്രവാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവ വെളിപ്പെടുത്താന്‍ 6 മാസത്തെ പ്രത്യേക അവസരം നല്‍കും. 1 കോടി വരെയുള്ള ആസ്തികള്‍ക്ക് 60% നികുതിയും പിഴയും നല്‍കി ക്രമപ്പെടുത്താം. 5 കോടി വരെയുള്ള ആസ്തികള്‍ വെളിപ്പെടുത്താന്‍ 1 ലക്ഷം രൂപ ഫീസ് നല്‍കിയാല്‍ മതിയാകും.

5. നിക്ഷേപകര്‍ക്ക് എളുപ്പവഴി


ടി.ഡി.എസ് ഒഴിവാക്കാനുള്ള 15G/15H ഫോമുകള്‍ ഇനി മുതല്‍ ഡിപ്പോസിറ്ററികള്‍ നേരിട്ട് സ്വീകരിക്കുകയും കമ്പനികള്‍ക്ക് കൈമാറുകയും ചെയ്യും. ഇത് ചെറുകിട നിക്ഷേപകര്‍ക്ക് വലിയ സൗകര്യമാകും.


6. തര്‍ക്കപരിഹാരം

ആദായനികുതി തര്‍ക്കങ്ങളില്‍ അപ്പീല്‍ നല്‍കുമ്പോള്‍ കെട്ടിവയ്‌ക്കേണ്ട തുക  20 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചു. ചെറിയ തെറ്റുകള്‍ക്ക് ജയില്‍ ശിക്ഷ ഒഴിവാക്കി പിഴ മാത്രം ഈടാക്കാനും തീരുമാനമായി. സങ്കീര്‍ണ്ണമായ നികുതി നടപടികള്‍ ലളിതമാക്കുന്നതിലൂടെ നികുതിദായകര്‍ക്ക് കൂടുതല്‍ സുതാര്യമായ സേവനം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു.

Advertisment