/sathyam/media/media_files/VGElAxATePDvyUisr84V.jpg)
ഡല്‍ഹി: സാധാരണക്കാര്‍ക്ക് ആശ്വാസമായി കാന്‍സര്‍, പ്രമേഹം തുടങ്ങിയ മാരക രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില കുറയ്ക്കുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം. അതോടൊപ്പം തന്നെ ഭാവിയിലെ വന്‍ തൊഴില്‍ സാധ്യതയുള്ള അനിമേഷന്‍, ഗെയിമിംഗ് മേഖലകളെ ശക്തിപ്പെടുത്താനുള്ള വിപ്ലവകരമായ പദ്ധതികളും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു.
കാന്‍സര്‍, പ്രമേഹം എന്നിവയ്ക്കുള്ള മരുന്നുകളുടെ തീരുവ കുറയ്ക്കുന്നതിലൂടെ കുറഞ്ഞ വിലയില്‍ ഇവ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും. ഇത് ലക്ഷക്കണക്കിന് രോഗികള്‍ക്ക് വലിയ ആശ്വാസമാകും.
അനിമേഷന്‍, വിഷ്വല്‍ എഫക്ട്സ്, ഗെയിമിംഗ് മേഖലകളില്‍ ഇന്ത്യയെ ആഗോള ഹബ്ബാക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചു. 2030-ഓടെ ഈ മേഖലയില്‍ 20 ലക്ഷം പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.
രാജ്യത്തെ 15,000 സെക്കന്‍ഡറി സ്‌കൂളുകളിലും 500 കോളേജുകളിലും എവിജിസി കണ്ടന്റ് ക്രിയേറ്റര്‍ ലാബുകള്‍ സ്ഥാപിക്കും. 'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജി'ക്ക് ഇതിനായി സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കും.
രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ ഒരു പുതിയ 'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍' സ്ഥാപിക്കും.
സാങ്കേതിക വിദ്യയിലൂടെ യുവാക്കള്‍ക്ക് തൊഴിലുറപ്പാക്കുന്നതിനൊപ്പം ആരോഗ്യരംഗത്ത് സാധാരണക്കാരുടെ ഭാരം കുറയ്ക്കാനുമാണ് ഈ ബജറ്റ് ശ്രമിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us