/sathyam/media/media_files/2025/03/26/4uYHAm4jqKqmUE9EH36g.jpg)
ഡല്‍ഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ 75 വര്‍ഷത്തെ പാരമ്പര്യം തിരുത്താനൊരുങ്ങി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
സാധാരണയായി നികുതി നിര്‍ദ്ദേശങ്ങള്‍ക്കും നയപ്രഖ്യാപനങ്ങള്‍ക്കും മാത്രമായി ഉപയോഗിക്കാറുള്ള ബജറ്റ് പ്രസംഗത്തിന്റെ 'രണ്ടാം ഭാഗം', ഇത്തവണ ഇന്ത്യയുടെ സാമ്പത്തിക ഭാവിയെക്കുറിച്ചുള്ള വിശദമായ കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ ഉപയോഗിക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍കാല ബജറ്റുകളില്‍ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളെല്ലാം പ്രസംഗത്തിന്റെ ഒന്നാം ഭാഗത്തിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തവണ, ഇന്ത്യ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലേക്ക് കടക്കുമ്പോള്‍, രാജ്യത്തിന്റെ ഹ്രസ്വകാല-ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ രണ്ടാം ഭാഗത്തില്‍ വ്യക്തമാക്കുമെന്നാണ് സൂചന.
കേവലം നികുതി മാറ്റങ്ങള്‍ക്കപ്പുറം ഇന്ത്യയുടെ ഭാവി വികസനത്തിനായുള്ള ഒരു സമഗ്ര രൂപരേഖയാണ് സാമ്പത്തിക വിദഗ്ധര്‍ ഇത്തവണ പ്രതീക്ഷിക്കുന്നത്.
നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന ഒമ്പതാമത്തെ തുടര്‍ച്ചയായ ബജറ്റാണിത്. 2019-ല്‍ തന്റെ ആദ്യ ബജറ്റില്‍, പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന തുകല്‍ ബ്രീഫ്കെയ്സിന് പകരം ചുവന്ന തുണിയില്‍ പൊതിഞ്ഞ പരമ്പരാഗത 'ബഹി-ഖാത' കൊണ്ടുവന്ന് നിര്‍മ്മല സീതാരാമന്‍ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ നാല് വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും പേപ്പര്‍ രഹിത ബജറ്റായിരിക്കും അവതരിപ്പിക്കുക.
പ്രധാന സാമ്പത്തിക സൂചികകള്‍:
ധനക്കമ്മി : 2026 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി ജിഡിപിയുടെ 4.5 ശതമാനത്തില്‍ താഴെയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം കടവും ജിഡിപിയും തമ്മിലുള്ള അനുപാതം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും വിപണി ഉറ്റുനോക്കുന്നു.
മൂലധന ചെലവ് : ഈ സാമ്പത്തിക വര്‍ഷം 11.2 ലക്ഷം കോടി രൂപയാണ് മൂലധന ചെലവിനായി വകയിരുത്തിയിരുന്നത്. സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപത്തില്‍ ജാഗ്രത തുടരുന്നതിനാല്‍, സര്‍ക്കാര്‍ മൂലധന ചെലവ് 10-15 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്.
ജിഡിപി വളര്‍ച്ച: 2027 സാമ്പത്തിക വര്‍ഷത്തേക്കുള്ള നോമിനല്‍ ജിഡിപി വളര്‍ച്ച 10.5 മുതല്‍ 11 ശതമാനം വരെയാകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കാം.
മേഖലകള്‍: ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന മേഖലകള്‍ക്കും ഗ്രാമീണ വികസന പദ്ധതികള്‍ക്കും ബജറ്റില്‍ മുന്‍ഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us