റെയിൽവേയിൽ കേരളത്തിന് നിരാശ; 7 അതിവേഗ ഇടനാഴികളിലും ഇടമില്ല, ആശ്വാസമായി ധാതുമണൽ പദ്ധതി

മെട്രോമാന്‍ ഇ. ശ്രീധരന്‍ മുന്നോട്ടുവെച്ച പുതിയ അതിവേഗ റെയില്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റ് പ്രഖ്യാപനത്തില്‍ കേരളം ഇടംപിടിച്ചില്ല.

New Update
Untitled

ഡല്‍ഹി: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് പുതിയ അതിവേഗ റെയില്‍ ഇടനാഴികളില്‍ കേരളത്തെ ഉള്‍പ്പെടുത്താത്തത് സംസ്ഥാനത്തിന് തിരിച്ചടിയായി.

Advertisment

മെട്രോമാന്‍ ഇ. ശ്രീധരന്‍ മുന്നോട്ടുവെച്ച പുതിയ അതിവേഗ റെയില്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റ് പ്രഖ്യാപനത്തില്‍ കേരളം ഇടംപിടിച്ചില്ല.


മുംബൈ-പൂനെ, ഡല്‍ഹി-വാരണാസി ഉള്‍പ്പെടെയുള്ള പ്രമുഖ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഏഴ് റൂട്ടുകള്‍ ധനമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ കേരളത്തെ ഒഴിവാക്കി. മന്ത്രി പ്രഖ്യാപനം നടത്തുന്നതിനിടെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.

കെ-റെയിലിന് ബദലായി ഇ. ശ്രീധരന്‍ സമര്‍പ്പിച്ച പുതിയ അതിവേഗ പാതയ്ക്ക് കേന്ദ്രാനുകൂല്യം ലഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ബജറ്റില്‍ അതിനുള്ള തുക വകയിരുത്തിയിട്ടില്ല.


റെയില്‍വേയില്‍ വലിയ നേട്ടമില്ലെങ്കിലും കേന്ദ്രം പ്രഖ്യാപിച്ച 'ധാതുമണല്‍ ഇടനാഴി' പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായി. ഇത് സംസ്ഥാനത്തിന്റെ വ്യവസായ മേഖലയ്ക്ക് ഗുണകരമാകും.


യാത്രാ സൗകര്യങ്ങളുടെ കാര്യത്തില്‍ കേരളം ഉയര്‍ത്തിയ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെങ്കിലും വ്യാവസായിക ഇടനാഴികളുടെ ഭാഗമായത് സംസ്ഥാനത്തിന് നേരിയ ആശ്വാസം നല്‍കുന്നു.

Advertisment