ബജറ്റ് 2026: 'യുവശക്തി'യിൽ ഊന്നൽ; മൂന്ന് 'കർത്തവ്യങ്ങൾ' വഴികാട്ടിയെന്ന് നിർമ്മല സീതാരാമൻ

രാജ്യത്തിന്റെ വികസന കുതിപ്പില്‍ യുവാക്കളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ബജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്.

New Update
Untitled

ഡല്‍ഹി: രാജ്യം കാത്തിരുന്ന 2026-ലെ കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. രാജ്യത്തെ യുവാക്കളുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുന്ന 'യുവശക്തി' കേന്ദ്രീകൃതമായ ബജറ്റാണിതെന്ന് മന്ത്രി പ്രഖ്യാപിച്ചു. നിര്‍മ്മല സീതാരാമന്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്ന ഒമ്പതാമത്തെ ബജറ്റാണിത്.

Advertisment

രാജ്യത്തിന്റെ വികസന കുതിപ്പില്‍ യുവാക്കളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ബജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്.


മൂന്ന് പ്രധാന കര്‍ത്തവ്യങ്ങളില്‍ അധിഷ്ഠിതമായാണ് ഈ ബജറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് എന്ന് ധനമന്ത്രി വ്യക്തമാക്കി. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.


മൊറാര്‍ജി ദേശായിക്ക് ശേഷം തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന റെക്കോര്‍ഡിന് അരികിലാണ് നിര്‍മ്മല സീതാരാമന്‍.

സാങ്കേതിക വിദ്യ, അടിസ്ഥാന സൗകര്യ വികസനം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയിലൂടെ യുവാക്കളെ ശാക്തീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വരും വര്‍ഷങ്ങളില്‍ ഇന്ത്യയെ ഒരു ആഗോള സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിനുള്ള വ്യക്തമായ മാര്‍ഗരേഖയാണ് ഈ ബജറ്റ് മുന്നോട്ടുവെക്കുന്നതെന്ന് ധനമന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

Advertisment