Advertisment

എലൈവ് ആന്റി ബാക്ടീരിയൽ ബഡ്ജറ്റ് ഫ്രണ്ട്‌ലി കൺസ്യൂമർ ഉൽപ്പന്നങ്ങൾ മലബാറിൽ ലോഞ്ച് ചെയ്തു

New Update

publive-image

Advertisment

കോഴിക്കോട്: കോവിഡ് പ്രതിസന്ധി മൂലം സകല മേഖലകളും സാമ്പത്തികഞെരുക്കം നേരിടുന്ന സാഹചര്യത്തിൽ ഗുണമേന്മയുള്ളതും സൂര്യ റിസർച്ച് ആൻഡ് ഇൻഡസ്ട്രീസിന്റെ എലൈവ് ബ്രാൻഡ് ആന്റി ബാക്ടീരിയൽ ബഡ്ജറ്റ് ഫ്രണ്ട്‌ലി നിത്യോപയോഗ ഉൽപ്പന്നങ്ങളുടെ മലബാർ മേഖല ലോഞ്ചിങ് മാനേജിങ്ങ് ഡയറക്ടർ ജോസഫ് ചെറിയാൻ ആൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടും, മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ടുമായ ഷെവലിയർ സി. ഇ. ചാക്കുണ്ണിക്ക്‌ നൽകി ലോഞ്ച് ചെയ്തു.

നിരവധി വർഷത്തെ പരീക്ഷണ നിരീക്ഷണത്തിനു ശേഷം ഗുണമേന്മ ഉറപ്പുവരുത്തി ഇപ്പോഴത്തെ സാഹചര്യത്തിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സമാന ഉത്പന്നങ്ങളെക്കാൾ വിലയിൽ വളരെ ഇളവു ചെയ്താണ് മലബാറിലെ വിപണിയിലെതിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ ജോസഫ് ചെറിയാൻ ചടങ്ങിൽ വ്യക്തമാക്കി.

ഈ ഉൽപ്പന്നങ്ങൾ മലബാറിലെ വ്യാപാരികളും, ഉപഭോക്താക്കളും സ്വീകരിക്കുമെന്ന് മറ്റു ഉൽപ്പന്നങ്ങളെ താരതമ്യപ്പെടുത്തി ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഷെവലിയർ സി. ഇ.ചാക്കുണ്ണി അഭിപ്രായപ്പെട്ടു.

കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന സ്വദേശി എലൈവ് ഉൽപ്പന്നങ്ങൾ താരതമ്യേന 30 % ത്തിലധികം ഇളവ് നൽകി വിപണിയിലെത്തിക്കുന്നത് ഉപഭോക്താക്കൾക്കും ഏറെ ഗുണകരമാവും എന്നതിനാൽ വ്യാപാരികളും, ഉപഭോക്താക്കളും സ്വീകരിക്കും. 60 വർഷക്കാലത്തെ വ്യാപാരിയും - വിതരണ വ്യാപാരം നടത്തിയ അനുഭവത്തിൽനിന്ന് മലബാറിന്റെ ആസ്ഥാനമായ കോഴിക്കോട് നിന്ന് ലോഞ്ച് ചെയ്ത പല ഉല്പന്നങ്ങളും ഇന്ന് ദേശീയ- അന്തർദേശീയ തലത്തിൽ വിപണി കൈയ്യടക്കിയ ചരിത്രമാണുള്ളത്. അതുപോലെ ഈ ഉൽപ്പന്നങ്ങളും ദേശീയ അന്തർദേശീയ തലത്തിൽ വളരട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഓഫീസിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ലളിതമായ ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സി. സി. മനോജ്, ജില്ലാ വിദ്യാഭ്യാസ ഉപഭോക്തൃ സമിതി ചെയർമാൻ പി. ഐ. അജയൻ, മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഖജാൻജി എം. വി. കുഞ്ഞാമു, സൂര്യ റിസർച്ച് ആൻഡ് ഇൻഡസ്ട്രീസ് കേരള സ്റ്റേറ്റ് ഹെഡ് അനിൽ പി. ആർ, നോർത്ത് കേരള ഏരിയ സെയിൽസ് മാനേജർ വി. എം. മനോജ് കുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

kozhikode news
Advertisment