Advertisment

ഈ ഫർണിച്ചറുകൾ അലുമിനിയം കൊണ്ട് നിർമ്മിച്ചതാണെന്ന് പറഞ്ഞാൽ വിശ്വസിക്കില്ല. മനംമയക്കുന്ന "ഭവനം അലുമിനിയം ഫർണിച്ചറുകൾ". കാണാം അലുമിനിയം വിശേഷങ്ങൾ

author-image
സുഭാഷ് ടി ആര്‍
Updated On
New Update

വീടിന്റെ ഗെയിറ്റ് കടക്കുമ്പോൾ തന്നെ മനസിലാകും ആ വീട്ടിൽ താമസിക്കുന്നവരെക്കുറിച്ച് ഉള്ള ഏകദേശ രൂപം. അകത്ത് കടന്നാൽ സ്വീകരണ മുറി മുതൽ വർക്ക് ഏരിയ വരെ നീളുന്ന അടുക്കും ചിട്ടയും കാണുമ്പോൾ അന്തസും ആഭിജാത്യവും പറയാതെ പറയും.

Advertisment

വീട് ചെറുതോ വലുതോ എന്നത് വിഷയമേ അല്ല. സോഫ മുതൽ ഡൈനിങ് ടേബിൾ വരെ, കട്ടിൽ മുതൽ ഡ്രസിങ് ടേബിളും ക്രോക്കറി ഷെൽഫും കിച്ചൻ കാബിനറ്റും വരെ, വാതിലും ജനലും സ്റ്റെയർ കേസും മുതൽ ഗേറ്റ് വരെ, നാലാളെ കൊണ്ട് നല്ലത് എന്ന് പറയിപ്പിക്കാൻ ഏത് മലയാളിയാണ് ആഗ്രഹിക്കാത്തത്.

publive-image

മലയാളിക്ക് വീട് സ്വർഗ്ഗമാണ്. സമ്പാദ്യത്തിന്റെ സിംഹഭാഗവും വീടിനായി ചിലവഴിക്കാൻ യാതൊരു മടിയുമില്ല. പുറം മോടിയേക്കാൾ അകം മോടിപിടിപ്പിക്കാനാണ് ഇന്ന് ഓരോരുത്തരും ശ്രമിക്കുന്നത്. കേരളത്തിൽ വളർന്നു പന്തലിയ്ക്കുന്ന ഫർണിച്ചർ ഷോറൂമുകളും ആധുനിക കിച്ചൻ ക്യാബിനറ്റ് യൂണിറ്റുകളും ഇതിന്റെ തെളിവാണ്.

publive-image

തടി കൊണ്ടുള്ള ഫർണിച്ചറുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന മലയാളിക്ക് പ്രളയം നൽകിയ ദുരിതത്തിൽ തടികളിലുണ്ടാക്കിയ വീട്ടുപകരണങ്ങളോട് മമത കുറഞ്ഞു. തന്നെയുമല്ല, താങ്ങാനാവാത്ത വിലയും തടികളുടെ ഈടില്ലായ്മയും ഏത് തടിയിലാണ് വീട്ടുപകരണങ്ങൾ നിർമ്മിച്ചിരിക്കുന്നത് എന്ന് തിരിച്ചറിയാനാവാത്തതും ആ പഴയ ഇഷ്ടം മാറ്റിവച്ചുകൊണ്ടിരിക്കുകയാണ്.

publive-image

പരിസ്ഥിതിയ്ക്കും ഭൂമിയുടെ നിലനിൽപ്പിനും കാരണഭൂതരായ വൃക്ഷങ്ങളുടെ നാശം ഉണ്ടാക്കുന്ന നഷ്ടം എത്രയോ വലുതുമാണ്. പ്ലാസ്റ്റിക് മോൾഡ്ഡ് ഫർണിച്ചറുകളും ഫൈബർ മോൾഡ്ഡ് ഫർണിച്ചറുകളും വിപണിയിലുണ്ടെങ്കിലും തടിയുടെ ഈടും മേന്മയും അതിന് ലഭിക്കില്ലല്ലോ.

ഭവനം അലുമിനിയം ഫർണിച്ചറുകൾ

പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കാൻ അന്താരാഷ്‌ട്ര തലത്തിലൊക്കെ കൂട്ടായ പരിശ്രമങ്ങൾ ദശകങ്ങൾക്ക് മുമ്പേ തുടങ്ങിയിരുന്നല്ലോ. കാടിന് തീയിട്ടും കാട് കയ്യേറി മരങ്ങൾ വെട്ടിനശിപ്പിച്ചും ഒരുവശത്ത് പ്രകൃതിയുടെ സന്തുലിതാവസ്ഥ നശിപ്പിക്കുകയും ചെയ്യുന്നു.

publive-image

ഫർണിച്ചർ വ്യവസായത്തിനും വീട് നിർമ്മാണത്തിനും മറ്റുമായി വളരെ വ്യാപകമായി മരങ്ങൾ വെട്ടി ഇറക്കുകയും ചെയ്യുന്നു.

ഈ അവസരത്തിലാണ് "മരം പ്രകൃതിക്ക് അലുമിനിയം നിർമ്മിതിയ്ക്ക്" എന്ന ശ്രദ്ധേയമാകുന്ന മുദ്രാവാക്യവുമായി അലുമിനിയം ഫർണിച്ചറുകൾ നിർമ്മിച്ചുകൊണ്ട് എറണാകുളം ജില്ലയിലെ എടയ്ക്കാട്ടുവയൽ പഞ്ചായത്തിലുള്ള പേപ്പതിയിൽ നിന്നും "ഭവനം അലുമിനിയം ഫർണിച്ചറുകൾ" വിപണിയിലെത്തുന്നത്.

publive-image

വശ്യമനോഹരമായ രൂപഭംഗിയോടെയും നിറങ്ങളോടെയും ഇതിനോടകം വമ്പിച്ച ജനശ്രദ്ധ നേടാൻ ഭവനം അലുമിനിയം ഫർണീച്ചറുകൾക്ക് കഴിഞ്ഞു. വ്യവസായ മേഖലയിൽ അലുമിനിയത്തിന്റെ പുതിയ ഉപയോഗക്രമങ്ങൾ എന്തൊക്കെയാകാമെന്ന് പരീക്ഷിച്ചും നിരീക്ഷിച്ചും കൊണ്ടിരിക്കുകയാണ് ലോകം.

publive-image

പരിസ്ഥിതി സൗഹാർദ്ദവും ഭാരക്കുറവും എന്നാൽ ബലം ഉള്ളതുമായ അലുമിനിയത്തിന്റെ ഗുണങ്ങളെ വീട്ടുപകരണങ്ങളുടെ നിർമ്മിതിക്കായി ഉപയോഗിക്കാൻ കഴിഞ്ഞത് "ഭവന"ത്തിന് നേട്ടമായി. ഇത് അലുമിനിയത്തിന്റെ കച്ചവട സാധ്യതകളിലേക്കുള്ള വമ്പിച്ച കുതിപ്പിനും ഇടയാക്കുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ വിശ്വസിക്കുന്നു.

നൂറുശതമാനവും പുനരുപയോഗിക്കാൻ കഴിയുന്ന അലുമിനിയം കൊണ്ട് വളരെ എളുപ്പത്തിലും ഭംഗിയിലും ഉപകരണങ്ങൾ നിർമ്മിക്കാൻ സാധിക്കും. ഇഷ്ടമുള്ള നിറവും ഡിസൈനും നല്കാമെന്നുള്ളതും നിർമ്മാണത്തിലെ ലാളിത്യവും ചിലവ് കുറവും മെയിന്റനൻസ് കുറവും അലുമിനിയം ഫർണിച്ചറുകളെ വേറിട്ടതും മികവുറ്റതുമാക്കുന്നു.

publive-image

ചിതലരിക്കില്ല, പൂപ്പൽ പിടിക്കില്ല, വൃത്തിയാക്കാനെളുപ്പം തുടങ്ങിയ ഗുണങ്ങളുള്ള അലുമിനിയം ഉപകരണങ്ങൾ തേക്ക്, പ്ലാവ്, മഹാഗണി തുടങ്ങിയ തടിയുടെ ഫിനിഷിലും നിറത്തിലും ലഭിക്കുന്നു.

80 ഡിഗ്രി സെൽഷ്യസിനും 300 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനിലയെ പോലും അതിജീവിക്കാൻ കഴിയുന്ന അലുമിനിയം ഏത് കാലാവസ്ഥയിലും ഉപയോഗിക്കാൻ അനുയോജ്യവും 80 വർഷത്തിന് മുകളിൽ ആയുസ്സുള്ളവയുമാണ്.

അലുമിനിയം ഫർണിച്ചറുകൾ ഉപയോഗശേഷം വിറ്റാൽ 50 % മുതൽ 60 % വരെ വില ലഭിക്കുമെന്നതിനാൽ വിദേശ രാജ്യങ്ങളിലെല്ലാം വമ്പിച്ച സ്വീകാര്യതയാണ്.

publive-image

നിർമ്മാണ യൂണിറ്റ്

ഗുണമേന്മയ്ക്കാവശ്യമായ എല്ലാ സാങ്കേതിക വിദ്യയും സ്വന്തമായുള്ള "ഭവനം" നൂറുശതമാനവും വിദേശ നിർമ്മിതമായ മെഷിനറികളാണ് നിർമ്മാണത്തിൽ ഉപയോഗിക്കുന്നത്. ശുദ്ധമായ അലുമിനിയം ഇങ്കട്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഉപകരണങ്ങൾ ഗുണമേന്മയിൽ ഇന്ത്യയിലെ മറ്റേതൊരു കമ്പനിയോടും കിടപിടിക്കാൻ ശേഷിയുള്ളതുമാണ്.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പൗഡർ കോട്ടിംഗ് യൂണിറ്റ് ഉപകരണങ്ങൾക്ക് ദൃശ്യഭംഗിയേകുന്നു.

publive-image

എടുത്തുപറയേണ്ട കാര്യം ടൂൾ റൂമിന്റെതാണ്. അന്താരാഷ്‌ട്ര നിലവാരം പുലർത്തുന്ന മോൾഡ് ഉൽപ്പാദിപ്പിക്കാവുന്ന ടൂൾ റൂം സ്വന്തമായിട്ടുള്ള 'ഭവന'ത്തിൽ ഏത് പുതിയ ഡിസൈനും 12 ദിവസത്തിനകം ഡവലപ് ചെയ്ത് വിതരണം ചെയ്യാന്‍ കഴിയും.

അലുമിനിയം കമ്പനികൾക്കാവശ്യമായ മെഷിനറികളും പ്രോജക്ട് മോഡലുകളും സാങ്കേതിക ഉപദേശവും ഭവനം നല്കിവരുന്നുണ്ട്. വളരെ വിപുലമായ ഉൽപ്പന്നങ്ങളുടെ ശ്രേണിയാണ് "ഭവന"ത്തിനുള്ളത്.

publive-image

ഭിത്തിയും കിച്ചൻ ക്യാബിനറ്റും പാർട്ടീഷനും ഉൾപ്പടെ വാർഡ്രോബ്, ക്രോക്കറി ഷെൽഫ്, സോഫ, കസേര, കട്ടിൽ, ഡ്രസ്സിംഗ് യൂണിറ്റ്, ബുക്ക് ഷെൽഫ്, കോട്ട് സൈഡ് ടേബിൾ, ഡിസൈനിംഗ് കേബിൾ, സ്റ്റഡി ടേബിൾ, ഓഫീസ് ടേബിൾ വരെയും, വാതിൽ, ജനൽ, ലാഡര്‍ സീലിംഗ്, പാനലിംഗ്, ഗേറ്റ്, ഗ്രിൽ, സ്റ്റെയർകേസ്, മിറർ ഫോട്ടോ ഫ്രെയിം വരെയും ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

Advertisment