Advertisment

ആംവേ പുതിയ ഇൻഡോർ എയർ പ്യൂരിഫയർ പുറത്തിറക്കി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:   ആംവേ നെക്‌സ്റ്റ് ജനറേഷൻ എയർ പ്യൂരിഫയറായ അറ്റ്മോസ്ഫിയർ മിനി പുറത്തിറക്കി. ഏറ്റവും ചെറിയ മൈക്രോണിലുള്ള അണുക്കളെപ്പോലും ശുദ്ധീകരിക്കുന്ന സാങ്കേതികവിദ്യയാണ് പുതിയ ബ്രാൻഡായ അറ്റ്മോസ്ഫിയർ മിനിയിൽ ഉപയോഗിച്ചിരിക്കുന്നത്.

Advertisment

അലർജി യുകെ സീൽ അംഗീകാരത്തോടെയാണ് അറ്റ്മോസ്ഫിയർ മിനി എത്തുന്നത്. അലർജിക്കു കാരണമാകുന്ന 100 ലധികം അണുക്കളെ ഒഴിവാക്കിയ ചുരുക്കം എയർ പ്യൂരിഫയറുകൾക്കു മാത്രമാണ് അലർജി യുകെ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളത്. യൂറോപ്യൻ സെന്റർ ഫോർ അലർജി റിസർച്ച് ഫൗണ്ടേഷന്റെ സർട്ടിഫിക്കേഷനും ഉൽപ്പന്നത്തിനുണ്ട്.

publive-image

അറ്റ്മോസ്ഫിയർ മിനിക്ക് ഉയർന്ന പ്രവർത്തന വേഗതാ നിരക്കും അവകാശപ്പെടാനുണ്ട്. 220എം3/ മണിക്കൂറാണ് ഇതിന്റെ വേഗത. അമേരിക്കയിൽ രൂപകൽപ്പന ചെയ്ത അറ്റ്‌മോസ്ഫിയർ മിനി ഒതുക്കമുള്ളതും കൈയിൽ കൊണ്ടുനടക്കാവുന്നതുമാണ്. ദൂരെയിരുന്ന് പ്രവർത്തിപ്പിക്കാനും നിയന്ത്രിക്കാനും കഴിയുന്ന അറ്റ്മോസ്ഫിയർ കണക്ട് എന്നൊരു ആപ്പും ഇതോടൊപ്പം ലഭിക്കുന്നു.

ഉൽപ്പന്നത്തിന് മൂന്നു വർഷത്തെ വാറന്റിയും വിപണനാനന്തര സേവനവും കമ്പനി ഉറപ്പു നൽകുന്നു. കമ്പനിയുടെ ശൃംഖലയിലെ നേരിട്ടുള്ള വിൽപ്പനക്കാർ വഴിയും കമ്പനിയുടെ വെബ്സൈറ്റ് വഴിയും ഉൽപ്പന്നം വാങ്ങാൻ കഴിയും.

Advertisment