Advertisment

ഹെര്‍ഷെ പ്രീമിയം ചോക്കലറ്റ് രുചി ഇന്ത്യയിലേക്ക്

New Update

കൊച്ചി:  ആഗോള സ്‌നാക്കിംഗ് കമ്പനിയും വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ചോക്കലറ്റ് നിര്‍മാതാക്കളുമായ ഹെര്‍ഷെയുടെ വൈവധ്യമാര്‍ന്ന പ്രീമിയം ചോക്കലറ്റ് രൂചി ഇന്ത്യയൊട്ടാകെ എത്തുകയാണ്. ഹെര്‍ഷെ കമ്പനിയുടെ ഭാഗമായ ഹെര്‍ഷെ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇന്ത്യയില്‍ ഹെര്‍ഷെയുടെ കിസ്സസ് ചോക്കലേറ്റും ചോക്കലറ്റ് ബാറുകളും എക്‌സോട്ടിക് ഡാര്‍ക്കും വിപണിയിലെത്തിക്കുന്നത്.

Advertisment

നൂറ്റിപ്പത്തു വര്‍ഷത്തെ ചരിത്രമുള്ള ഹെര്‍ഷെ കിസ്സസ് ചോക്കലറ്റ് അതിന്റെ അനന്യമായ രൂപംകൊണ്ടും രുചികൊണ്ടും വ്യത്യസ്തത നിലനിര്‍ത്തിപ്പോരുന്നു. വളരെ സൂക്ഷ്മത്തോടെ പൊതിഞ്ഞിരിക്കുന്ന ഓരോ കിസ്സസ് ചോക്കലറ്റും സ്‌നേഹം പങ്കുവയ്ക്കലിനെ അതിന്റെ പൂര്‍ണതയിലേക്ക് എത്തിക്കുന്നു.

publive-image

എല്ലാക്കാലത്തേയും രുചിയായി കരുതുന്ന ക്രീമി മില്‍ക്ക് ചോക്കലറ്റ്, ബദാം നിറച്ച ആല്‍മണ്ട് ക്രീമി ചോക്കലറ്റ്, കുക്കീസ് തരികള്‍ നിറഞ്ഞ, വെള്ള നിറമുള്ള ക്രീമി കുക്കീസ് എന്‍ ക്രീം എന്നിങ്ങനെ സ്വാദിഷ്ടമായ മൂന്ന് രുചികളില്‍ ഹെര്‍ഷെ കിസ്സസ് ചോക്കലറ്റ് ലഭ്യമാണ്. മുപ്പത്തിയാറു ഗ്രാമിന്റെ ചെറിയ പായ്ക്കിന് 50 രൂപയും 108 ഗ്രാമിന്റെ വലിയ പായ്ക്കിന് 140 രൂപയുമാണ് വില.

''ഹെര്‍ഷെയുടെ രാജ്യാന്തര ബിസിനസില്‍ ഇന്ത്യ പ്രധാനപ്പെട്ട വിപണിയാണ്. വളരുന്ന പ്രീമിയം ചോക്കലറ്റ് വിപണിയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുവാനുള്ള ഏറ്റവും യോജിച്ച സമയം ഇതാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.

വര്‍ഷങ്ങള്‍ നീണ്ട ആഗോള ചോക്കലറ്റ് വൈദഗ്ധ്യവും ഇന്ത്യയിലെ ശക്തമായ സാന്നിധ്യവും അതിനു സഹായകരമാണ്. ആഗോള തലത്തില്‍ത്തന്നെ ഇഷ്ടപ്പെടുന്ന, വിവിധ അവസരങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന പ്രീമിയം ഹെര്‍ഷെ ചോക്കലറ്റ് നിര ഇന്ത്യയിലെ പ്രീമിയം ചോക്കലറ്റ് ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.

തങ്ങളുടെ ജനപ്രീതിയാര്‍ജിച്ച പ്രീമിയം ചോക്കലറ്റ് ശേഖരം അവതരിപ്പിക്കുന്നതില്‍ ഞാന്‍ വളരെ ആവേശഭരിതനാണ്, '' ഹെര്‍ഷെ ചോക്കലറ്റ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിക്കൊണ്ട് ഹെര്‍ഷെ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഹെര്‍ജിത് ഭല്ല പറഞ്ഞു.

കമ്പനി പ്രതിദനം 70 ദശലക്ഷം ഹെര്‍ഷെ കിസ്സസ് ചോക്കലറ്റുകളാണ് ഉത്പാദിപ്പിക്കുന്നത്. അവ 60 രാജ്യങ്ങളില്‍ വിറ്റഴിക്കുകയും ചെയ്യുന്നു. ഹെര്‍ഷയുടെ മിഠായി, സ്‌നാക്ക് ഉത്പന്നങ്ങള്‍ തൊണ്ണൂറോളം രാജ്യങ്ങളില്‍ വില്‍ക്കുന്നുണ്ട്.

Advertisment