Advertisment

ഓൺലൈനായി സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് ഓഫറുമായി ജോയ് ആലുക്കാസ്

New Update

കൊച്ചി: അക്ഷയ തൃതീയ ദിനത്തോടനുബന്ധിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ സൗകര്യമൊരുക്കി ജോയ്‌ ആലുക്കാസ്‌. ലോക്ക്‌ഡൗണ്‍ മൂലം ഷോറൂമുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ്‌ നടപടി.

Advertisment

അക്ഷയ തൃതീയ ദിനത്തിലോ അതിനു മുൻപോ ജോയ്‌ ആലുക്കാസ്‌ വെബ്‌സൈറ്റിലൂടെ പര്‍ച്ചേസ്‌ ചെയ്യാം.

publive-image

ഓണ്‍ലൈന്‍ വഴി വാങ്ങുമ്പോൾ സ്വര്‍ണവിലയില്‍ ഗ്രാമിന്‌ 50 രൂപ ഇളവും ഡയമണ്ട്‌ ആഭരണങ്ങള്‍ക്ക്‌ മേക്കിങ്‌ വാല്യൂവില്‍ 20 ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കും.

എസ്‌ ബി ഐ ക്രെഡിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ പര്‍ച്ചേസ്‌

ചെയ്യുമ്പോൾ അഞ്ചു ശതമാനം അഡീഷനല്‍ കാഷ്‌ ബാക്ക്‌ ലഭിക്കും.

ഗിഫ്‌റ്റ്‌ വൗച്ചറുകള്‍, ഇ-വൗച്ചറുകള്‍ തുടങ്ങിയവ ജോയ്‌ആലുക്കാസ്‌ വെബ്‌സൈറ്റ്‌ വഴിയോ ആമസോണ്‍, വൂഹൂ തുടങ്ങിയ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയോ സ്വന്തമാക്കാം.

ലോക്ക്‌ ഡൗണിന്‌ ശേഷം ഷോറൂമുകള്‍ തുറക്കുമ്പോൾ ഈ വൗച്ചറുകള്‍ ഉപയോഗിച്ച്‌ സ്വര്‍ണാഭരണങ്ങള്‍ പര്‍ച്ചേസ്‌ ചെയ്യാം. അഡ്വാന്‍സ്‌ ബുക്കിങ്‌ സൗകര്യം പ്രയോജനപ്പെടുത്തി സ്വര്‍ണ വിലയിലുണ്ടാകുന്ന വര്‍ധനയില്‍ നിന്നും രക്ഷ നേടാം.

Advertisment