Advertisment

കോട്ടണ്‍ മാസ്‌കുകള്‍ വിപണിയിലെത്തിച്ച് കിറ്റെക്‌സ്

New Update

കൊച്ചി:  കൊവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള കോട്ടണ്‍ മാസ്‌കുകള്‍ മുന്‍നിര വസ്ത്രനിര്‍മാണ കമ്പനിയായ കിറ്റക്‌സ് വിപണിയിലെത്തിച്ചു. ജി. എസ്. ടി ഉൾപ്പടെ 8.5 രൂപ മുതലാണ് മാസ്കിന്റെ വില.

Advertisment

publive-image

നിറ്റഡ് ഫാബ്രിക് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മാസ്‌കുകള്‍ സിംഗിള്‍, ഡബിൾ ലെയറുകളില്‍ വിവിധ നിറങ്ങളില്‍ ലഭ്യമാണ്.

കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് മാസ്‌കുകളുടെ ഉല്‍പ്പാദനം. അതുകൊണ്ടു തന്നെ വിപണി വിലയേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇവ ജനങ്ങളിലെത്തിക്കാനാകുമെന്ന് കിറ്റെക്‌സ് അധികൃതര്‍ പറഞ്ഞു.

Advertisment