Advertisment

ഇന്ത്യയിലെ ഏറ്റവും വലിയ ഓര്‍ഗാനിക് ഫുഡ് കോംപ്ലക്സ് കൊച്ചിയില്‍. നാവില്‍ നിന്നും മാഞ്ഞ പഴമയുടെ രുചിഭേദങ്ങള്‍ തേടി ഭക്ഷണപ്രിയര്‍ എറണാകുളം ചെമ്പ്മുക്കിലെ അസീസിയ ഓര്‍ഗാനിക് ഫുഡ് കോംപ്ലക്സിലേയ്ക്ക്

New Update

എറണാകുളം:  വിളമ്പുന്ന ഭക്ഷണത്തിലും വിളയുന്നതും വില്‍ക്കുന്നതുമായ കായ്കനികളിലും മീനിലും ഇറച്ചിയിലും പാലിലും മുട്ടയിലും എല്ലാം മായവും കീടനാശിനികളും ഒളിച്ചുകളിയ്ക്കുന്നു. രുചി കൂട്ടാന്‍ രാസപദാര്‍ത്ഥങ്ങളുടെ നിറക്കൂട്ട്.കഴിയ്ക്കുന്ന ഭക്ഷണം വിഷമാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെ കഴിയ്ക്കാന്‍ നിര്‍ബ്ബന്ധിതരായ പ്രബുദ്ധരരായ മലയാളികള്‍.

Advertisment

publive-image

ഭക്ഷണം ഔഷധമാണ്, ആകണം, ആയിരിയ്ക്കണം. ആയുര്‍വേദം നിഷ്കര്‍ഷിയ്ക്കുന്നു.

ജനങ്ങള്‍ക്ക് നല്ല ഭക്ഷണം നല്‍കാനും അത് അവരുടെ മുന്നില്‍ വൃത്തിയോടെ വിളമ്പികൊടുക്കാനും ഒരു ഇലക്ട്രോണിക് എഞ്ചിനീയര്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഓര്‍ഗാനിക് ഫുഡ് കോംപ്ലക്സ് ആയി അത് മാറുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല.

publive-image

അല്പം ചരിത്രം

തൃശ്ശൂര്‍ തൃപ്രയാര്‍ പഴുവില്‍ നിന്നും പി.എം.അബ്ദുള്‍ അസീസ് ദോഹയിലെത്തിയത് ഇലക്ട്രോണിക് എഞ്ചിനീയര്‍ ആയാണ്. ഇരുപത്തഞ്ച് വര്‍ഷം ആ ജോലി ചെയ്തു. പിന്നീട് ഇലക്ട്രോ മെക്കാനിക് ബിസിനസ്സിലേയ്ക്ക് തിരിഞ്ഞു. പതിനഞ്ച് വര്‍ഷമായി നല്ലനിലയില്‍ നടക്കുന്ന ബിസിനസ്സില്‍ അബ്ദുള്‍ അസീസിനെ സഹായിയ്ക്കാനായി മൂത്ത മകള്‍ അയിഷയും,രണ്ടാമത്തെ മകന്‍ നൗഷാദും,മൂന്നാമത്തെ മകന്‍ സിയാദും ഇപ്പോള്‍ ദോഹയിലുണ്ട്.

നാട്ടില്‍ എന്തെങ്കിലും ബിസിനസ്സ് ചെയ്യണം എന്ന് നേരത്തെ മുതലേ ആഗ്രഹിച്ചിരുന്നു. പഴുവിലെ അറുപത് ഏക്കര്‍ വരുന്ന സ്ഥലത്ത് കൃഷി ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ സമ്പൂര്‍ണ ജൈവ കൃഷിതന്നെ ആകട്ടെ എന്ന് വിചാരിച്ചു. നൂറുശതമാനവും ഗുണമേന്‍മയുള്ള എല്ലാവിധ പച്ചക്കറികളും നെല്ലും ജൈവകൃഷിയിലൂടെ വിളഞ്ഞു. വിളയിച്ചതെല്ലാം വാങ്ങാന്‍ ജനങ്ങള്‍ കേട്ടറിഞ്ഞെത്തി.

publive-image

പഴുവിലെ ഉല്‍പന്നങ്ങള്‍ എറണാകുളത്തേയ്ക്ക്

എറണാകുളത്ത് ചെമ്പ്മുക്കില്‍ നേരത്തെ വാങ്ങിയിട്ടിരുന്ന സ്ഥലത്ത് ഓര്‍ഗാനിക് വേള്‍ഡ് എന്ന പേരില്‍ ജൈവ പച്ചക്കറികള്‍ വില്‍ക്കുന്ന സ്ഥാപനം ആരംഭിച്ചത് പഴുവിലെ ഉല്‍പന്നങ്ങള്‍ എറണാകുളത്ത് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു. ദോഹയില്‍ നിന്ന് എറണാകുളത്തേയ്ക്കും പഴുവിലേയ്ക്കും തിരിച്ച് ദോഹയിലേയ്ക്കും നിരന്തരം ഒാടിയെത്തുകയാണ് ഈ എന്‍ആര്‍ഐക്കാരന്‍.

ഇന്ന് പഴുവില്‍ വൈവിദ്ധ്യങ്ങളായ കൃഷിയുടെ കൊതിപ്പിയ്ക്കുന്ന, ത്രസിപ്പിയ്ക്കുന്ന കാഴ്ചകളുടെ ലോകമാണ്. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒട്ടേറെ നിമിഷങ്ങള്‍ അവിടെയെത്തുന്ന ഓരോരുത്തരും നുകരുമെന്നത് തീര്‍ച്ച.

പഴുവിലെ പാവയ്ക്ക, തക്കാളി, പച്ചമുളക്, വെണ്ടയ്ക്ക, വഴുതനങ്ങ, ചുരയ്ക്ക, പീച്ചില്‍, ചീര, കാബേജ്, കോളിഫ്ലവര്‍, മത്തങ്ങ, കുമ്പളങ്ങ, ചേന, നേന്ത്രക്കായ, പൂവന്‍പഴം, ഞാലിപൂവന്‍, പാളയംകോടന്‍, പയര്‍ തുടങ്ങിയ പച്ചക്കറികള്‍, നല്ല ഒന്നാന്തരം നെല്ല് കുത്തിയ അരി, അരിപ്പൊടി, തവിടു കളയാത്ത അരിപ്പൊടി എന്നുവേണ്ട അടുക്കളയിലേയ്ക്കുള്ള എല്ലാം ചെമ്പ്മുക്കിലെ അസീസിയ ഓര്‍ഗാനിക് വേള്‍ഡില്‍ സുലഭം.

publive-image

ഗുണമേറെ.., തിരക്കും കൂടി

അസീസിയയിലെ ഫാമില്‍ വിളയുന്ന മത്സ്യവും ആടും പോത്തും കോഴിയും താറാവും കാടയും എല്ലാം ഇന്ന് എറണാകുളത്തെ പല അടുക്കളയിലും രുചിഭേദങ്ങള്‍ക്ക് ഉപ്പും മുളകുമിടുകയാണ്.

അസീസിയിലെ ഡയറി ഫാമില്‍ നിന്നും വരുന്ന നാടന്‍ പാലും തൈരും നെയ്യും വാങ്ങാന്‍ തിരക്കോടുതിരക്കാണ്. കളമശ്ശേരിയിലുള്ള രണ്ടര ഏക്കര്‍ സ്ഥലത്തും പച്ചക്കറികള്‍ കൃഷിചെയ്യുന്നുണ്ട്.

ചെമ്പ്മുക്കിലെ ഒന്നര ഏക്കര്‍ പുരയിടത്തില്‍ ഓര്‍ഗാനിക് സൂപ്പര്‍ മാര്‍ക്കറ്റും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന സര്‍ട്ടിഫൈ ചെയ്ത ബ്രാന്‍ഡഡ് ഓര്‍ഗാനിക് ഭക്ഷ്യോത്പന്നങ്ങളും അവിടെ വില്‍ക്കുന്നുണ്ട്.

കേരളത്തിലെ ജൈവകൃഷി ചെയ്യുന്ന കര്‍ഷകരെ കണ്ടെത്തി അവരുടെ കൃഷിസ്ഥലവും കൃഷിരീതികളും ഉത്പന്നങ്ങളുടെ ഗുണനിലവാരവും നേരിട്ട് കണ്ട് സര്‍ട്ടിഫൈ ചെയ്തതിനു ശേഷം അവരുടെ ഉത്പന്നങ്ങളും അസീസിയ ഓര്‍ഗാനിക് വേള്‍ഡില്‍ വില്‍ക്കുന്നുണ്ട്.

publive-image

ആഹാരം ഔഷധമാക്കാന്‍ ഓര്‍ഗാനിക് റെസ്റ്ററന്റും

ഓര്‍ഗാനിക് വേള്‍ഡില്‍ പഴുവിലെ പോഷകസമ്പുഷ്ടമായ പച്ചക്കറികളും മത്സ്യ മാംസാദികളും കൊണ്ട് രുചികരമായ ആഹാരം ഉണ്ടാക്കി ജനങ്ങള്‍ക്ക് കൊടുക്കാനായി ഓര്‍ഗാനിക് റെസ്റ്ററന്റും ഒരുക്കി. കുടിയ്ക്കാനായി ആല്‍ക്കലൈന്‍ വാട്ടറാണ് കൊടുക്കുന്നത്.

ആഹാരം ഔഷധമാകണമെങ്കില്‍ കഴിയ്ക്കുന്നത് പോഷകസമ്പുഷ്ടമാകണം. കീടനാശിനികളും മായവും ഇല്ലാതിരിയ്ക്കണം. ഈ റസ്റ്റൊറന്റ് തുടങ്ങുന്ന സമയത്ത് എട്ട് മരുന്ന് കഴിച്ചുകൊണ്ടിരുന്നത് ഇപ്പോള്‍ ഒരെണ്ണം പോലും കഴിയ്ക്കുന്നില്ലെന്നു മാത്രമല്ല പറയത്തക്ക ഒരസുഖവും ഇല്ല എന്ന് അബ്ദുള്‍ അസീസ് പറഞ്ഞു.

publive-image

ഇന്ന് രണ്ട് റസ്റ്ററന്ററ് അവിടെ നല്ല നിലയില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു റസ്റ്ററന്റ് ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. അവിടെ ഭക്ഷണം കഴിയ്ക്കുന്ന പാത്രങ്ങള്‍, തവികള്‍, സ്പൂണുകള്‍ എല്ലാം ജൈവം.

നിങ്ങള്‍ക്ക് അവിടെ ആഘോഷങ്ങള്‍ നടത്തണമെങ്കില്‍ അതിനും സൗകര്യം ഉണ്ട്. മുന്നൂറ് പേര്‍ക്ക് ഇരിയ്ക്കാവുന്ന എയര്‍കണ്ടീഷന്‍ഡ് മിനി ഓഡിറ്റോറിയം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഈ കോമ്പൗണ്ടില്‍ നൂറ് കാറുകള്‍ സുഗമമായി പാര്‍ക്ക് ചെയ്യാം.

നഗരഹൃദയത്തിലെ അസീസിയ ഓര്‍ഗാനിക് ഫുഡ് കോംപ്ലക്സില്‍ ഭക്ഷണം കഴിച്ചവര്‍ നിറഞ്ഞ വയറും നിറഞ്ഞ മനസ്സുമായിട്ടാണ് പോകുന്നത്. വീണ്ടും വരുവാനായി. അബ്ദുള്‍ അസീസ് സ്ഥലത്തുണ്ടങ്കില്‍ അദ്ദഹത്തെ കണ്ട് യാത്ര പറഞ്ഞാണ് ചിലര്‍ പോകുന്നത്.

Advertisment