Advertisment

2024 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ യൂസ്ഡ് കാര്‍ വാങ്ങിയ 71 ശതമാനം പേരും വായ്പകള്‍ പ്രയോജനപ്പെടുത്തി; കേരളത്തില്‍ സേവനങ്ങള്‍ ആരംഭിച്ച ശേഷം ഇതുവരെ 102 കോടി രൂപ വരുന്ന വായ്പകള്‍ വിതരണം ചെയ്തതായി കാര്‍സ്24

New Update
used car.jpg

കൊച്ചി:  ഇന്ത്യയിലെ ഓട്ടോടെക് വ്യവസായ മേഖലയിലെ മുന്‍നിരക്കാരായ കാര്‍സ്24 തങ്ങളുടെ സാമ്പത്തിക സേവന വിഭാഗമായ കാര്‍സ്24 ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് വഴി (സിഎഫ്എസ്പിഎല്‍) കേരളത്തില്‍ വന്‍ നേട്ടം കൈവരിച്ചു. വായ്പാ വിതരണത്തില്‍ 160 ശതമാനം വാര്‍ഷികാടിസ്ഥാനത്തിലുള്ള വളര്‍ച്ചയാണ് സിഎഫ്എസ്പിഎല്‍ നേടിയത്. സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ 102 കോടി രൂപയുടെ വായ്പകളാണ് ഇതുവരെ വിതരണം ചെയ്തത്.

Advertisment

വായ്പകളിലൂടെ കാര്‍ സ്വന്തമാക്കുന്നത് ആഡംബരമല്ല, അനിവാര്യമാണ്  എന്ന പ്രവണതയാണ് കേരളത്തിലെ ഈ വളര്‍ച്ച സൂചിപ്പിക്കുന്നത്. ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം, സമഗ്രമായ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍, പൊതുഗതാഗതത്തേക്കാള്‍ വ്യക്തിഗത വാഹനങ്ങളോടു കാണിക്കുന്ന താല്‍പര്യം തുടങ്ങിയ സംസ്ഥാനത്തിന്‍റെ ശക്തമായ സാമ്പത്തിക സൂചകങ്ങളും ഈ മാറ്റത്തിനു പിന്തുണ നല്‍കി. 

കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ പ്രീ-ഓണ്‍ഡ് വാഹനങ്ങളോടുള്ള താല്‍പര്യം വര്‍ധിക്കുന്നു

കേരളത്തില്‍ കാര്‍ വായ്പകള്‍ പ്രയോജനപ്പെടുത്തുന്ന വ്യക്തികളുടെ ശരാശരി പ്രായം 35 വയസാണെന്നു സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. യുവ പ്രൊഫഷണലുകളും വളര്‍ന്നു വരുന്ന കുടുംബങ്ങളും സാമ്പത്തികമായി പ്രായോഗികമായതും മികച്ചതുമായ ഗതാഗത സൗകര്യങ്ങള്‍ക്കു പ്രാമുഖ്യം കൊടുക്കുന്ന പ്രവണതയാണിതു പ്രതിഫലിപ്പിക്കുന്നത്. ചെലവഴിക്കാനാവുന്ന വരുമാനം വര്‍ധിക്കുന്നതോടെ വ്യക്തിഗത വാഹനങ്ങള്‍ സ്വന്തമാക്കാനുള്ള ആഗ്രഹവും വളരുന്നു.

കൂടുതല്‍ സ്വീകാര്യമായതും ലഭ്യമായതുമായ കാര്‍ സ്വന്തമാക്കല്‍ രീതികളോടുള്ള വിപുലമായ താല്‍പര്യം ഉയര്‍ന്നു വരുന്നതിന്‍റെ കൃത്യമായ സൂചനയാണ് കേരളത്തില്‍ വായ്പകള്‍ക്കായുള്ള മുന്‍ഗണനയിലൂടെ ദൃശ്യമാകുന്നതെന്നും, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കാര്‍ സ്വന്തമാക്കാനായി തടസങ്ങളില്ലാത്ത വിശ്വസനീയമായ കുറഞ്ഞനിരക്കിലുള്ള മാര്‍ഗം ലഭ്യമാക്കുന്നതിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കാര്‍സ്24 സിഎംഒ ഗജേന്ദ്ര ജാന്‍ഗിഡ് പറഞ്ഞു.

കേരളത്തിലെ കാര്‍ വായ്പകളിലെ താല്‍പര്യങ്ങള്‍

ഹ്യുണ്ടായ്, മാരുതി സുസുക്കി, ടാറ്റാ തുടങ്ങിയ ബ്രാന്‍ഡുകളും റെനോ ക്വിഡ്, ഹ്യുണ്ടായ് ഇയോണ്‍, ഹ്യുണ്ടായ് ഗ്രാന്‍റ് ഐ10 തുടങ്ങിയ മോഡലുകളുമാണ് കേരളത്തിലെ ഏറ്റവും താല്‍പര്യമുള്ളവ. വിശ്വസനീയവും സാമ്പത്തികമായി കാര്യക്ഷമവുമായ വാഹനങ്ങളോടുള്ള ഈ മേഖലയുടെ താല്‍പര്യമാണിതു ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിനായുള്ള നവീനമായ സാമ്പത്തിക സേവനങ്ങള്‍

വൈവിധ്യമാര്‍ന്ന സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാനാവുന്ന വിധത്തില്‍ സവിശേഷമായ പദ്ധതികളാണ് കാര്‍സ്24 മുന്നോട്ടു വെക്കുന്നത്.  സീറോ ഡൗണ്‍ പെയ്മെന്‍റ്, വ്യക്തിഗതമായ വ്യവസ്ഥകള്‍, ശരാശരി 11,600 രൂപയുടെ ഇഎംഐ, 72 മാസം വരെയുള്ള വായ്പാ കാലാവധി, ശരാശരി 15 ശതമാനം പലിശ തുടങ്ങിയ ആകര്‍ഷകമായ വ്യവസ്ഥകളും ഇതിലുള്‍പ്പെടുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുന്ന വായ്പകളുമായുള്ള കമ്പനിയുടെ കാര്യക്ഷമമായ പ്രക്രിയകളില്‍ നിന്നു നേട്ടമുണ്ടാക്കും വിധം കാര്‍സ്24 വഴി കാര്‍ വാങ്ങിയ കേരളത്തിലെ 71 ശതമാനം പേരും വായ്പകള്‍ പ്രയോജനപ്പെടുത്തുകയുണ്ടായി എന്നത് ശ്രദ്ധേയമാണ്.  ദേശീയ തലത്തില്‍ കാര്‍ വാങ്ങിയവരില്‍ 64 ശതമാനം പേരാണ് വായ്പകള്‍ തെരഞ്ഞെടുത്തത്.  ഇതില്‍ 20 ശതമാനം വനിതകള്‍ക്കാണു നല്‍കിയത്.  ഇതിനു പുറമെ ഇന്ത്യയില്‍ എല്ലായിടത്തുമായി പ്രതിദിനം 411 വായ്പാ അപേക്ഷകളാണ് കൈകാര്യം ചെയ്യുന്നത്.

180ലേറെ പട്ടണങ്ങളിലുള്ള കാര്‍സ്24 ഇന്ത്യയിലെ തങ്ങുടെ സാന്നിധ്യം വിപുലമാക്കുന്നതു തുടരുകയാണ്. കാര്‍ വില്‍പനയിലും കാര്‍ സ്വന്തമാക്കുന്നതിലും പുതിയ നിലവാരങ്ങള്‍ സൃഷ്ടിച്ചു കൊണ്ടാണിതു മുന്നേറുന്നത്. വളര്‍ന്നു വരുന്ന പ്രവണതകള്‍ സ്വീകരിച്ചും ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിയും വാഹന വ്യവസായ രംഗത്തിന്‍റെ ഭാവിക്കു രൂപം നല്‍കിക്കൊണ്ടിരിക്കുന്ന കാര്‍സ്24 മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലെ മുന്‍നിരക്കാരായി മാറുകയാണ്.

Advertisment