ബെംഗളൂരു: ആമസോൺ ഫാഷൻ ജെൻസിനോടുള്ള പ്രതിബദ്ധത ഇരട്ടിയാക്കുകയാണ്, മുമ്പ് നെക്സ്റ്റ് ജെൻ സ്റ്റോർ എന്നറിയപ്പെട്ടിരുന്ന അതിന്റെ ഡെഡിക്കേറ്റഡ് ഓൺലൈൻ സ്റ്റോർഫ്രണ്ട് സ്റ്റൈൽ എടുത്തുകാട്ടിക്കൊണ്ട് 'സെർവ്' എന്ന പേരിൽ റീലോഞ്ച് ചെയ്തിരിക്കുന്നു.
'സെർവ്' എന്ന പദത്തിനർത്ഥം "ആത്മവിശ്വാസവും സ്റ്റൈലും സ്വയം പ്രകടമാക്കുക എന്നാണ്, പലപ്പോഴും അത് മതിപ്പുളവാക്കുന്നതോ ശ്രദ്ധ പിടിച്ചു പറ്റുന്നതോ എന്ന് കണക്കാക്കാവുന്ന രീതിയിലായിരിക്കും, അത് സമകാലിക ജെൻസിന്റെ സംസാരത്തിൽ ആഴത്തിൽ വേരൂന്നിയതും ആയിരിക്കും. എന്നാലത് തലമുറകളുടെ ട്രെൻഡിംഗ് ബാഷാ പ്രയോഗങ്ങളിൽ പൊന്തിവന്നിട്ടുള്ളതാണ്.
ഫാഷൻ, ബ്യൂട്ടി എന്നിവയിലും മറ്റ് രംഗങ്ങളിലും അത് ആത്മവിശ്വാസത്തിന്റെ അന്തസത്ത ഉൾക്കൊള്ളുകയും, വേറിട്ടു നൽക്കന്ന സ്വയം പ്രകടനം ആകുകയും ചെയ്യുന്നു. ഈ പരിണാമത്തോടാണ് 'സെർവ്' പ്രതികരിക്കുന്നത്, കേവലമൊരു ഒരു ഓൺലൈൻ സ്റ്റോറായിട്ടല്ല അത് പ്രവർത്തിക്കുക, വ്യക്തിഗത ആവിഷ്ക്കാരത്തെ ശാക്തീകരിക്കുമ്പോൾ ഓൺ- ട്രെൻഡ് സ്റ്റൈലുകൾ പ്രദാനം ചെയ്യുന്ന, നിരന്തരം റിഫ്രെഷ് ചെയ്യുന്ന ഒരു ഡെസ്റ്റിനേഷൻ ആയിരിക്കും അത്.
ഈ ഓൺലൈൻ സ്റ്റോർ Gen Z കസ്റ്റമർമാരുടെ ഇടയിൽ 3X വർധന നേടി, ചണ്ഡിഗഢ്, കൊച്ചി, പാട്ന, നാഗ്പൂർ, ജയ്പ്പൂർ, സൂറത്ത് എന്നിങ്ങനെയുള്ള ടിയർ II, III നഗരങ്ങളിലെ ഷോപ്പർമാരുടെ ഇടയിൽ 4X വർധനയും ഉണ്ടായി, ഫാഷനിൽമേഖല തിരിച്ചുള്ള ഈ നിർണായക വർധനയെ പുനർനിർവ്വചിക്കാൻ 'സെർവ്' സജ്ജമാണ്.
350-ലധികം ആഭ്യന്തര, ആഗോള ബ്രാൻഡുകളിൽ നിന്നുള്ള 2 മില്യനിൽ കൂടുതൽ ഉൽപ്പന്നങ്ങളുടെ ഒരു അതുല്യമായ സെലക്ഷനാണ് 'സെർവ്' ഒരുക്കുന്നത്, അതിൽ ബാർസിനോ, ടോക്യോ ടാക്കീസ്, ഹൈലാൻഡർ, ദി ബെയർ ഹൗസ്, ദിൽജിത് x ലെവീസ്, മൊകോബാര, കാസിയോ, ചുംബക്, കോസർക്സ്, മോക്സി എന്നിങ്ങനെയുള്ള പുതിയ അഡീഷനുകളും ഉൾപ്പെടുന്നു.
ദൃത ഫാഷൻ, സുസ്ഥിര ഓപ്ഷനുകൾ, മിതനിരക്കിലുള്ള സ്റ്റൈലുകൾ എന്നിവയുടെ അതുല്യ സമന്വയത്തോടെ Gen Z ന്റെ ചടുലമായ അഭിരുചികളാണ് 'സെർവ്' നിറവേറ്റുന്നത്. പ്രതിമാസ ട്രെൻഡ് അപ്ഡേറ്റുകൾ, സീസണൽ ലുക്ക്ബുക്കുകൾ, ക്രയേറ്റർ ക്യൂറേറ്റ് ചെയ്ത സ്റ്റൈൽ എഡിറ്റുകൾ എന്നിവ ഈ സ്റ്റോർ അവതരിപ്പിക്കുന്നു. Y2K റിവൈവൽ, ജെൻഡർ-ഫ്ലൂയിഡ് ഫാഷൻ, ഡോപാമൈൻ ഡ്രെസ്സിംഗ്, കെ-ബ്യൂട്ടി, മിനിമൽ ഗ്ലാം, കോൺഷ്യസ് ഫാഷൻ തുടങ്ങിയ മൈക്രോ ട്രെൻഡുകളെയാണ് അവ പ്രതിഫലിപ്പിക്കുന്നത്.
ഈ പുതിയ ഐഡന്റിറ്റിയിൽ ഒരു പുതിയ ലോഗോയും ഡിസൈൻ ഭാഷയും ഉൾപ്പെടുന്നു, അത് ദൃശ്യപരമായി ആകർഷകവും ആധികാരികവുമാണ്, വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് അത് വ്യാപിപ്പിക്കാൻ കഴിയുന്നതാണ്. Gen Z-ന്റെ വൈവിധ്യമാർന്ന താൽപ്പര്യങ്ങളെയും സംസ്ക്കാരങ്ങളെയും പ്രതിഫലിപ്പിക്കുന്ന അപ്ഡേറ്റ് ചെയ്ത ഇമേജറി സ്റ്റൈലുകൾ, വോയിസ് & ടോൺ എന്നിവ ഉപയോഗിച്ച്, കണ്ടെത്തൽ, കമ്മ്യൂണിറ്റി, ട്രെൻഡ്-ഫോർവേഡ് ക്യൂറേഷൻ എന്നിവയ്ക്ക് മുൻഗണന നൽകി ഓൺ-സൈറ്റ് അനുഭവം ഉദാത്തമാക്കിയിട്ടുണ്ട്.