ഏതര്‍ എനര്‍ജി ലിമിറ്റഡ് ഐപിഒ ഏപ്രില്‍ 28 മുതല്‍

New Update
ather ipo

കൊച്ചി:   ഏതര്‍ എനര്‍ജി ലിമിറ്റഡിന്‍റെ  പ്രാഥമിക ഓഹരി വില്‍പന (ഐപിഒ)  ഏപ്രില്‍ 28 മുതല്‍ 30വരെ നടക്കും. 2626  കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 11,051,746  ഇക്വിറ്റി ഓഹരികളുടെ  ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

Advertisment

ഒരു  രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 304  രൂപ മുതല്‍ 321   രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.  കുറഞ്ഞത് 46 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 46 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.


ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ആക്സിസ് കാപ്പിറ്റല്‍ ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആന്‍ഡ് കാപ്പിറ്റല്‍ മാര്‍ക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, നോമുറ ഫിനാന്‍ഷ്യല്‍ അഡ്വൈസറി ആന്‍ഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.