അവ്ഫിസ് സ്പെയ്സ് സൊലൂഷന്‍സ് ലിമിറ്റഡ് ഐപിഒ മെയ് 22 മുതല്‍

New Update
AWFIS.jpg

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വര്‍ക്ക്സ്പേസ് സൊല്യൂഷന്‍സ് കമ്പനിയായ അവ്ഫിസ് സ്പെയ്സ് സൊലൂഷന്‍സ്  ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 മെയ് 22 മുതല്‍ 27 വരെ നടക്കും. 128 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും  പ്രമോട്ടര്‍മാരുടെയും നിലവിലുള്ള  ഓഹരി ഉടമകളുടെയും 12,295,699  ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisment

പത്ത്  രൂപ മുഖവിലയുള്ള ഓഹരി ഒന്നിന്  364  രൂപ മുതല്‍ 383  രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.  കുറഞ്ഞത് 39 ഇക്വിറ്റി ഓഹരികള്‍ക്കും തുര്‍ന്ന് 39 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ്, എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എന്നിവരാണ്  ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Advertisment