ആക്സിസ് നിഫ്റ്റി എഎഎ ബോണ്ട് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് മാര്‍-2028 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

New Update
tyuioiut

കൊച്ചി:  ആക്സിസ് മ്യൂചല്‍ ഫണ്ട് ആക്സിസ് നിഫ്റ്റി എഎഎ ബോണ്ട് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് മാര്‍ 2028 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു. ഇത് നിക്ഷേപത്തിന്‍റെ 95 ശതമാനം മുതല്‍ 100 ശതമാനം വരെ സ്ഥിര വരുമാന പദ്ധതികളില്‍ വകയിരുത്തി നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിടുന്നു. 

Advertisment

നിഫ്റ്റി എഎഎ ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ബോണ്ട് മാര്‍ 2028 ഇന്‍ഡക്സിലെ സെക്യൂരിറ്റികളുമായി ബന്ധപ്പെട്ടാവും പദ്ധതിയുടെ നിക്ഷേപം.  ഈ സൂചികയുമായി ബന്ധപ്പെട്ട വരുമാനം നിക്ഷേപകര്‍ക്കു പ്രദാനം ചെയ്യുകയും പദ്ധതിയുടെ ലക്ഷ്യമാണ്.  


ഈ ഓപ്പണ്‍ എന്‍ഡഡ് പദ്ധതി നിക്ഷേപകര്‍ക്ക് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ്, സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ സൗകര്യങ്ങളും നല്‍കുന്നുണ്ട്. കടപത്രങ്ങള്‍ വാങ്ങി കാലാവധി വരെ സൂക്ഷിക്കുന്ന രീതിയാവും പൊതുവില്‍ ഈ ഫണ്ട്  പിന്തുടരുക.


തങ്ങളുടെ പാസ്സീവ് ഡെറ്റ് വിഭാഗത്തിലെ ഒരു സുപ്രധാന കൂട്ടിച്ചേര്‍ക്കലാണ് ഈ പദ്ധതിയെന്ന് ആക്സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപ് കുമാര്‍ പറഞ്ഞു.  


സാമ്പത്തിക സേവന മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എഎഎ റേറ്റിങ് ഉള്ള ഉയര്‍ന്ന നിലവാരമുള്ള വിഭാഗത്തില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് പുതിയ പദ്ധതി നിക്ഷേപകര്‍ക്കു നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment