Advertisment

കല്യാണ്‍ ജൂവലേഴ്സ് ദീപാവലിക്ക് 33 പുതിയ ഷോറൂമുകള്‍ തുറക്കുന്നു; 26 കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകളും 7 കാന്‍ഡിയര്‍ സ്റ്റോറുകളുമാണ് പുതിയതായി ആരംഭിക്കുന്നത്

നിലവില്‍ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഗള്‍ഫിലെ നാല് രാജ്യങ്ങളിലുമാണ് കല്യാണ്‍ ജൂവലേഴ്സിന് സാന്നിദ്ധ്യമുള്ളത്. ദക്ഷിണേന്ത്യയില്‍ 77 ഷോറൂമുകളും വടക്കേയിന്ത്യയിലും മധ്യേന്ത്യന്‍ സംസ്ഥാനങ്ങളിലുമായി 55 ഷോറൂമുകളും പശ്ചിമ ഇന്ത്യയില്‍ 25-ഉം കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 18 ഷോറൂമുകളുമാണുള്ളത്. കൂടാതെ ഗള്‍ഫില്‍ 34 ഷോറൂമുകളും ഉണ്ട്.

New Update
kalyan jewellers new showrooms

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യ ലിമിറ്റഡ് 2023-ലെ ദീപാവലിക്ക് ഇന്ത്യയിലെമ്പാടുമായി പുതിയ 33 ഷോറൂമുകള്‍ ആരംഭിക്കുന്നു.  

Advertisment

നിലവില്‍ ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ഗള്‍ഫിലെ നാല് രാജ്യങ്ങളിലുമാണ് കല്യാണ്‍ ജൂവലേഴ്സിന് സാന്നിദ്ധ്യമുള്ളത്. ദക്ഷിണേന്ത്യയില്‍ 77 ഷോറൂമുകളും വടക്കേയിന്ത്യയിലും മധ്യേന്ത്യന്‍ സംസ്ഥാനങ്ങളിലുമായി 55 ഷോറൂമുകളും പശ്ചിമ ഇന്ത്യയില്‍ 25-ഉം കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 18 ഷോറൂമുകളുമാണുള്ളത്. കൂടാതെ ഗള്‍ഫില്‍ 34 ഷോറൂമുകളും ഉണ്ട്.  


ദക്ഷിണേന്ത്യന്‍ വിപണികള്‍ക്ക് അപ്പുറം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണ് കല്യാണ്‍ ജൂവലേഴ്സ്. ഇന്ത്യയിലെമ്പാടും സാന്നിദ്ധ്യം ഉറപ്പിക്കുന്നതിനും വിപുലമാക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണിത്. 

ഒക്ടോബറില്‍ ബിഹാറിലെ കിഷന്‍ഗഞ്ച്, മുസാഫര്‍പുര്‍, ബെഗുസരൈ, ഹാജിപുര്‍, കങ്കര്‍ബാഗ് എന്നിവിടങ്ങളിലും ഹരിയാനയിലെ ഫരീദാബാദ്, പാനിപ്പട്ട്, ഒഡീഷയിലെ ജാജ്പുര്‍, പഞ്ചാബിലെ ബര്‍ണാല, ചണ്ഡിഗഢ്, മഹാരാഷ്ട്രയിലെ സോലാപുര്‍, ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, വെസ്റ്റ് ബംഗാളിലെ പുര്‍ലിയ, ഉത്തരാഖണ്ഡിലെ ഖാസിപുര്‍, ഉത്തര്‍പ്രദേശിലെ മൊറാദാബാദ്, മഥുര, അലിഗഡ്, അലംബാഗ്, ജോന്‍പുര്‍ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍ തുറക്കുന്നത്.  

ഇതിനും പുറമെ മെട്രോ നഗരങ്ങളിലെ പ്രധാന വിപണികളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി മുംബൈയിലെ ബാന്ദ്ര, മുലുന്ദ്, ഗോറിഗാവ്, കൊല്‍ക്കൊത്തയിലെ ബരാസത്, ബാരക്ക്പോര്‍, ന്യൂഡല്‍ഹിയിലെ ചാന്ദ്നി ചൗക്ക്, ശഹ്ദാര റോഡ് എന്നിവിടങ്ങളിലും പുതിയ ഷോറൂമുകള്‍ തുറക്കും.  

കല്യാണ്‍ ജൂവലേഴ്സിന്‍റെ ഫിജിറ്റല്‍ മാതൃകയിലുള്ള ഡിജിറ്റല്‍-ഫസ്റ്റ് ആഭരണ പ്ലാറ്റ്ഫോമായ കാന്‍ഡിയര്‍ റീട്ടെയ്ല്‍ വില്‍പ്പനശാലകള്‍ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി ദീപാവലിക്ക് ഏഴ് പുതിയ ഷോറൂമുകള്‍ ആരംഭിക്കും. മുംബെയില്‍ മൂന്നും ബംഗളുരുവില്‍ രണ്ടും കേരളത്തിലും ബിഹാറിലും ഒന്നു വീതവും റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളാണ് കാന്‍ഡിയര്‍ തുറക്കുന്നത്.  

രാജ്യത്തെങ്ങുനിന്നുമുള്ള ഉപയോക്താക്കളില്‍നിന്നും ബ്രാന്‍ഡിന് ലഭിക്കുന്ന സ്നേഹത്തിലും പിന്തുണയിലും ഏറെ സന്തുഷ്ടനാണെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. ആഭരണവ്യാപാരരംഗത്താകെ സമൂലമായ മാറ്റങ്ങള്‍ വരുത്തിയ കല്യാണ്‍ ജൂവലേഴ്സിന്‍റെ വളര്‍ച്ച നേരിട്ട് കാണുന്നതില്‍ നിറഞ്ഞ അഭിമാനമുണ്ട്. അടുത്തഘട്ടത്തിലേക്ക് മുന്നേറുമ്പോള്‍ സുസ്ഥിരമായ വിപണി വളര്‍ച്ച ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.  

ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ടിയര്‍-2, ടിയര്‍-3 വിപണികളിലും ദക്ഷിണേന്ത്യയ്ക്ക് അപ്പുറമുള്ള മെട്രോ നഗരങ്ങളിലും സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുകയുമാണ് കല്യാണ്‍ ജൂവലേഴ്സിന്‍റെ ലക്ഷ്യം. മികച്ച സേവനത്തെ അടിസ്ഥാനമാക്കിയുള്ള ഷോപ്പിംഗ് അനുഭവം ലഭ്യമാക്കുന്നതിനായി രാജ്യത്തെങ്ങുമുള്ള ഉപയോക്താക്കള്‍ക്കായി സമ്പന്നമായൊരു അനുഭവം ഒരുക്കുകയാണ്. 


വിശ്വാസ്യത, സുതാര്യത എന്നീ അടിസ്ഥാന തത്വങ്ങളില്‍ മുറുകെ പിടിച്ചുകൊണ്ട് ഇന്ത്യയിലെ ആഭരണ വ്യവസായരംഗത്ത് മാര്‍ഗം തെളിക്കാനുള്ള ശക്തമായ പ്രതിബദ്ധതയാണ് കല്യാണ്‍ ജൂവലേഴ്സിനുള്ളത്.  


ഇന്ത്യന്‍ ആഭരണ വ്യവസായരംഗത്തെ മാറ്റിമറിച്ച് പുതിയ പാതകള്‍ വെട്ടിത്തുറന്ന് മുന്നേറുന്നതില്‍ കല്യാണ്‍ ജൂവലേഴ്സ് എന്നും മുന്‍നിരയിലായിരുന്നു. രണ്ടായിരം മുതല്‍ സ്വയമേവ ബിഐഎസ്-ഹാള്‍മാര്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ ലഭ്യമാക്കിയതും 2018-ല്‍ നാല് തല അഷ്വറന്‍സ് സാക്ഷ്യപത്രം അവതരിപ്പിച്ചതും ആഭരണ വ്യവസായരംഗത്ത് ഉപയോക്തൃകേന്ദ്രീകൃതമായ പ്രതിബദ്ധതയും പുതിയ നിലവാരവും സൃഷ്ടിച്ചു.  

പുതിയ വിപുലീകരണത്തിലൂടെ കല്യാണ്‍ ജൂവലേഴ്സിന്‍റെ  ശക്തമായ അടിത്തറയും മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളുമായി വര്‍ത്തിക്കുന്ന വിശ്വാസ്യത, സുതാര്യത, ഉപഭോക്തൃ സമര്‍പ്പണം എന്നിവയോടുള്ള അചഞ്ചലമായ പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട് കല്യാണ്‍ ജൂവലേഴ്സ് തിളങ്ങുന്ന ഭാവിയിലേക്ക് കുതിക്കുകയാണ്.  

ബ്രാന്‍ഡിനെക്കുറിച്ചും ആഭരണശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതല്‍ അറിയുന്നതിന് www.kalyanjewellers.net എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

 

Advertisment