ഗുരുഗ്രാം: ഇന്ത്യയിലെ മുന്‍ നിര ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) തങ്ങളുടെ വീഡിയോ സ്‌ട്രീമിംഗ് സേവനമായ എയര്‍ടെല്‍ എക്‌സ്ട്രീം പ്ലേ ഒക്‌ടോബറില്‍ 50 ലക്ഷം പെയ്‌ഡ് സബ്‌സ്‌ക്രൈബര്‍മാർ എന്ന നാഴികക്കല്ല് താണ്ടിയതായി പ്രഖ്യാപിച്ചു.
രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒടിടി അഗ്രിഗേറ്ററായും അത് തുടരുന്നു. ഒരു ആപ്പിനുള്ളില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ബൊക്കെ നല്‍കുന്നു എയര്‍ടെല്‍ എക്‌സ്ട്രീം പ്ലേ.
സോണി ലിവ്, ലയണ്‍സ്‌ഗേറ്റ് പ്ലേ, ചൗപാല്‍, ഹോയ്‌ചോയ്, ഫാന്‍കോഡ്, മനോരമമാക്‌സ്, ഷീമാരൂമി, ആള്‍ട്ട് ബാലാജി, അള്‍ട്രാ, ഇറോസ്‌നൗ, ഇപിഐകോണ്‍, ഡോക്യുബേ, പ്ലേഫ്‌ളിക്‌സ് തുടങ്ങിയ പങ്കാളികളിലൂടെ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് പ്രീമിയം ഉള്ളടക്കങ്ങള്‍ ലഭ്യമാകുന്നു.
148 രൂപ ചുരുങ്ങിയ റീചാര്‍ജ്ജ് നല്‍കി കൊണ്ട് 20 കണ്ടന്റ് പങ്കാളികളിലൂടെ 40,000-ല്‍ പരം സിനിമകളും ഷോകളും എയര്‍ടെല്‍ എക്‌സ്ട്രീം ആപ്പിലൂടെ കാണാവുന്നതാണ്. ഈ നാഴികക്കല്ല് താണ്ടിയതിനെ കുറിച്ച് പരാമര്‍ശിക്കവെ എയര്‍ടെല്‍ ഡിജിറ്റലിന്റെ സിഇഒ ആദര്‍ശ് നായര്‍ പറഞ്ഞു: “ഇന്ത്യയില്‍ 40-ല്‍ പരം ഒടിടി ആപ്പുകളും വിശാലമായ പ്രീമിയം വീഡിയോ ഉള്ളടക്കങ്ങളും ഉണ്ടെങ്കിലും ഈ ഉള്ളടക്കങ്ങള്‍ കണ്ടെത്തി അതിന് പണം നല്‍കുന്നത് വലിയൊരു വെല്ലുവിളിയാണ്.
എന്നാല്‍ എയര്‍ടെല്‍ എക്‌സ്ട്രീം പ്ലേ ഇത്തരത്തിലുള്ള പ്രീമിയം ഒടിടി ആപ്പുകളുടെ ഏറ്റവും വലിയ ഒരു നിര തന്നെയാണ് ഒരു ആപ്പിനകത്ത് ഒരേ ഒരു വില നല്‍കി കൊണ്ട് കാണുവാന്‍ സഹായിക്കുന്നത്. ഈ അടുത്ത കാലത്ത് ആള്‍ട്ട് ബാലാജി, ഫാന്‍കോഡ്, പ്ലേഫ്‌ളിക്‌സ് എന്നിവയും ഞങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശാലമായ പ്രീമിയം ഉള്ളടക്കവും 2 കോടി സബ്‌സ്‌ക്രൈബര്‍മാരും എന്ന ഞങ്ങളുടെ വലിയ അഭിലാഷത്തിനോട് അതിലൂടെ കൂടുതല്‍ അടുക്കുകയും ചെയ്തു.
വൈവിധ്യമാര്‍ന്ന പരമ്പരകള്‍, സിനിമകള്‍, കായിക മത്സരങ്ങള്‍ എന്നിവ ഈ പ്ലാറ്റ്‌ഫോമിന് വൻ തോതിൽ ഉപയോക്താക്കളേയാണ് വൈകിയെങ്കിലും സൃഷ്ടിച്ചിരിക്കുന്നത്.
ഈ പ്ലാറ്റ്‌ഫോമില്‍ ചെലവഴിക്കുന്ന 47% സമയവും സ്‌കാം 2023, സ്‌കാം 1992 എന്നിങ്ങനെയുള്ള പരമ്പരകള്‍ കാണുന്നതിനാണ്. അതേസമയം 37% സമയം ചെലവഴിച്ചു കൊണ്ട് സിനിമകള്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഇതില്‍ തന്നെ പ്രാദേശിക ബ്ലോക്ക് ബസ്റ്ററുകളായ ക്യാരി ഓണ്‍ ജട്ട (പഞ്ചാബി), പോര്‍തൊഴില്‍ (തമിഴ്) വോയ്‌സ് ഓഫ് സത്യനാഥന്‍ (മലയാളം) എന്നിവയാണ് മുന്നില്‍ നില്‍ക്കുന്നത്.
ഏഷ്യന്‍ ഗെയിംസും, ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയുമൊക്കെ വന്നെത്തിയതോടെ കായിക മത്സരങ്ങളും ആരാധകരുടെ പ്രിയ വിഷയമായി മാറി. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക - https://www.airtelxstream.in/