Advertisment

വാർഡ്‌വിസാർഡിന് 32.71 ശതമാനം ലാഭ വര്‍ധന

New Update
9

കൊച്ചി: ജോയ് ഇ ബൈക്ക് നിര്‍മാതാക്കളും മുന്‍നിര വൈദ്യുതവാഹന നിര്‍മാതാക്കളുമായ വാർഡ്‌വിസാർഡ് ഇന്നൊവേഷന്‍സ് ആന്‍റ് മൊബീലിറ്റി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 32.71 ശതമാനം വര്‍ധനവോടെ 31757.19 ലക്ഷം രൂപ വരുമാനം കൈവരിച്ചു. മുന്‍വര്‍ഷത്തെ വരുമാനം 23,928.87 ലക്ഷം രൂപയായിരുന്നു.  

മുന്‍വര്‍ഷം 944.21 ലക്ഷം രൂപയായിരുന്ന അറ്റാദായം 1415.16 ലക്ഷം രൂപയായും വര്‍ധിച്ചിട്ടുണ്ട്. വിപണിയിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനായ വര്‍ഷമായിരുന്നു കടന്നു പോയതെന്ന് വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍ ആന്‍റ് മൊബിലിറ്റി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ സഞ്ജയ് ഗുപ്ത പറഞ്ഞു.  ഒരു ലക്ഷം വൈദ്യുത ഇരുചക്ര വാഹനങ്ങളുടെ വില്‍പന എന്ന നാഴികക്കല്ലും തങ്ങള്‍ പിന്നിട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment