Advertisment

സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് 2024-ലെ ‘ബെസ്റ്റ് റിസ്ക് ട്രാൻസ്ഫർമേഷൻ ഓഫ് ദി ഇയർ’ നേടിയിരിക്കുന്നു

New Update
star health insurance-3

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്) മുംബൈയിൽ നടന്ന 2024-ലെ ബിഎഫ്എസ്ഐ ഇന്നവേഷൻ കോൺഫെക്‌സ് & അവാർ‌ഡ്സിൽ, ‘ബെസ്റ്റ് റിസ്ക് ട്രാൻസ്ഫോർമേഷൻ ഓഫ് ദി ഇയർ’ അവാർഡ് നേടി.

Advertisment

റിസ്ക് മാനേജ്മെൻ്റ് മേഖലയിൽ മികവിനുള്ള സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിൻ്റെ പ്രതിബദ്ധതയ്ക്കുള്ള തെളിവാണ് ഈ അംഗീകാരം. കമ്പനിയിൽ ഒരു റിസ്ക് മാനേജ്മെൻ്റ് സംസ്കാരം വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾക്കും നൂതന സംരംഭങ്ങൾക്കും ലഭിച്ച അംഗീകാരമാണിത്.

നൂതനാശയങ്ങളിലും ഉപഭോക്താക്കളിലും ശ്രദ്ധ കേന്ദ്രീകരിച്ച്, സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഈ മേഖലയിൽ മാനദണ്ഡങ്ങൾ തയ്യാറാക്കാനും ആരോഗ്യ ഇൻഷുറൻസ് ആവാസവ്യവസ്ഥയിൽ ശുഭകരമായ മാറ്റം വരുത്താനും ശ്രമിക്കുന്നു.

ഉത്തരവാദിത്തത്തോടെയും സുസ്ഥിരമായും സ്ഥാപന വിപുലീകരണം സുഗമമാക്കുന്നതിന് കമ്പനി പ്രതിജ്ഞാബദ്ധമാണ്. റിസ്ക് മാനേജ്മെൻ്റ് തന്ത്രങ്ങൾ, സുരക്ഷാ മുൻഗണന, സ്ഥാപനത്തിൻ്റെ സാംസ്കാരിക മൂല്യങ്ങൾ നിലനിർത്തൽ എന്നിവയിലൂടെ ഈ പ്രതിബദ്ധത നിറവേറ്റപ്പെടുന്നു.

ഉപഭോക്താക്കളെയും സമൂഹത്തെയും മികച്ച ഭാവിക്കായി സുരക്ഷിതമാക്കുക എന്ന പ്രധാനലക്ഷ്യം കമ്പനി എപ്പോഴും നിലനിർത്തുന്നു. ഒളിഞ്ഞിരിക്കുന്ന അപകടസാദ്ധ്യതകളെയും വൈവിധ്യവൽക്കരണത്തെയും മാനദണ്ഡങ്ങളുടെ ശക്തി, ഉത്പന്ന- സേവനങ്ങളുടെ ശ്രേണി, വിവിധ വിതരണ ശൃംഖലകൾ എന്നിങ്ങനെ തന്ത്രപരമായ സമീപനങ്ങൾ വഴി ഉൾക്കൊണ്ട് പ്രവർത്തിക്കുന്നു.

പുതിയ അവസരങ്ങൾ കൈവശമാക്കുമ്പോൾ തന്നെ ചടുലതയോടെ വെല്ലുവിളികളോട് പ്രതികരിക്കാനും ഇത് കമ്പനിയെ പ്രാപ്തമാക്കുന്നു.

Advertisment