Advertisment

ഗുവാഹാത്തിയില്‍ പുതിയ വാണിജ്യ വാഹന സ്‌പെയര്‍ പാര്‍ട്സ് വെയര്‍ഹൗസ് ഉദ്ഘാടനം ചെയ്ത് ടാറ്റ മോട്ടോഴ്‌സ്

New Update
tata motors

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, ഗുവാഹാത്തിയില്‍ പുതിയ വാണിജ്യ വാഹന സ്‌പെയര്‍ പാര്‍ട്സ് വെയര്‍ഹൗസ് ഉദ്ഘാടനം ചെയ്തു. ഒരു ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ വെയര്‍ഹൗസ്, കമ്പനിയുടെ മുഴുവന്‍ വാണിജ്യ വാഹന പോര്‍ട്ട്ഫോളിയയ്ക്കും ആവശ്യമായ സ്‌പെയര്‍ പാര്‍ട്സ് സംഭരിക്കാന്‍ ശേഷിയുള്ളതാണ്.

Advertisment

പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്തിരിക്കുന്ന വെയര്‍ഹൗസില്‍ നിന്ന് വടക്കുകിഴക്കന്‍ മേഖലയിലെ ടാറ്റയുടെ അംഗീകൃത സര്‍വീസ് സ്റ്റേഷനുകളിലേക്ക് സ്‌പെയര്‍ പാര്‍ട്സ് വേഗത്തിലും കാര്യക്ഷമമായും വിതരണം ചെയ്യാന്‍ സാധിക്കും.

ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളുമാണ് വെയര്‍ഹൗസില്‍ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ഇതിലെ ഡിജിറ്റലൈസ് ചെയ്തിരിക്കുന്ന പ്രവര്‍ത്തന രീതികള്‍ മികച്ച ഉപഭോക്തൃ മൂല്യവും നല്‍കുന്നു.

വെയര്‍ഹൗസിംഗ് സാങ്കേതികവിദ്യയ്ക്കും ചരക്ക് നീക്കത്തിനുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഫുള്ളി ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് ദാതാവായ ഡെല്‍ഹിവെറിയുമായി ടാറ്റ മോട്ടോഴ്‌സ് പങ്കാളിത്തം ഒപ്പ് വച്ചു കഴിഞ്ഞു.

ഗ്രാവിറ്റി സ്പൈറല്‍, വെര്‍ട്ടിക്കല്‍ റെസിപ്രോക്കേറ്റിംഗ് കണ്‍വെയറുകള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള അത്യാധുനിക സ്റ്റോറേജ് സംവിധാനങ്ങളും മീഡിയം, ഹെവി വെഹിക്കിള്‍ ബോഡി ഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ഏരിയയും വെയര്‍ഹൗസിലുണ്ട്.

Advertisment