ബജാജ് ഫിന്‍സെര്‍വ് സ്‌മോള്‍ ക്യാപ് ഫണ്ട് ആരംഭിച്ചു

New Update
bajaj finserv

കൊച്ചി: ബജാജ് ഫിന്‍സെര്‍വ് എഎംസി സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍-എന്‍ഡ് ഇക്വിറ്റി സ്‌കീമായ ബജാജ് ഫിന്‍സെര്‍വ് സ്‌മോള്‍ ക്യാപ് ഫണ്ട് ആരംഭിച്ചു. ഫണ്ടിന്‍െ്‌റ സബ്‌സ്‌ക്രിപ്ഷന്‍ ജൂണ്‍ 27 ന് ആരംഭിച്ച് ജൂലൈ 11 ന് അവസാനിക്കും. അപേക്ഷിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 500 ആണ് (കൂടാതെ 1 രൂപയുടെ ഗുണിതങ്ങളും), അധികമായി അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ തുകയായ 100 യും (കൂടാതെ 1 രൂപയുടെ ഗുണിതങ്ങളും).

ബജാജ് ഫിന്‍സെര്‍വ് സ്‌മോള്‍ ക്യാപ് ഫണ്ട്, പ്രധാനമായും സ്‌മോള്‍ ക്യാപ് കമ്പനികളുടെ ഇക്വിറ്റിയിലും ഇക്വിറ്റി സംബന്ധിയായ ഉപകരണങ്ങളിലും നിക്ഷേപിച്ച് ദീര്‍ഘകാല നേട്ടം ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു.ഇത് വിപണിയിലെ ചാഞ്ചാട്ടങ്ങള്‍  കൈകാര്യം ചെയ്യുന്നതിലും ഗുണനിലവാര അവസരങ്ങള്‍ തിരിച്ചറിയുന്നതിലും സജീവശ്രദ്ധ പുലര്‍ത്തുന്ന മാനേജ്മെന്റ് പ്രാധാന്യത്തിന് ഊന്നല്‍ നല്‍കുന്നതായി ബജാജ് ഫിന്‍സെര്‍വ് എഎംസി മാനേജിംഗ് ഡയറക്ടര്‍ ഗണേഷ് മോഹന്‍ ഇങ്ങനെ പറഞ്ഞു.

Advertisment

നിരവധി വ്യവസായങ്ങളും ഉപമേഖലകളും സ്‌മോള്‍ ക്യാപ് വിഭാഗത്തില്‍ മാത്രമായി ലഭ്യമാണ്. ഇവയില്‍ ഈ സ്‌മോള്‍ ക്യാപ് സ്പെയ്സില്‍ നിന്ന് വളര്‍ന്നുവരുന്ന ബിസിനസുകളിലെ മുന്‍നിരയില്‍ നില്‍ക്കുന്നവയെയും മറ്റുള്ളവയുമായി മത്സരിച്ചുയര്‍ന്നുവരുന്നവയെയും  തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടെന്ന് ബജാജ് ഫിന്‍സെര്‍വ് എഎംസി ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ അഭിപ്രായപ്പെട്ടു.

Advertisment