കണ്ണൂർ ജില്ലയിൽ പുതിയ രണ്ട് ബ്രാഞ്ചുകൾ തുറന്ന് ഇസാഫ് ബാങ്ക്

New Update
Photo

കണ്ണൂർ: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പുതിയ രണ്ട് ബ്രാഞ്ചുകൾ കരുവഞ്ചാലിലും ചെമ്പേരിയിലും പ്രവർത്തനമാരംഭിച്ചു. കരുവഞ്ചാലിലെ ബ്രാഞ്ച് നടുവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോളി സജിയും ചെമ്പേരിയിലെ ബ്രാഞ്ച് ഏരുവേശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാലും ഉദ്‌ഘാടനം ചെയ്തു. 

Advertisment

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ ഡോ. കെ പോൾ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്തംഗങ്ങളായ ബഷീറ പി, സോണി കവിയിൽ, മേരി ഫ്രാൻസിസ്, ഇസാഫ് ബാങ്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സുദേവ് കുമാർ, ചെമ്പേരി ലൂർദ് ബസലിക്ക സഹ വികാരി ഫാ. മാർട്ടിൻ തുറയ്കൽ, സെന്റ് ജോസഫ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സാബു പുതുശ്ശേരി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് സാബു മണിമല, കരുവഞ്ചാൽ യൂണിറ്റ് പ്രസിഡന്റ് ജെയിംസ് പുത്തൻപുര, വൈഎംസിഎ ഏഷ്യ- പസഫിക് സഖ്യ സമിതിയംഗം ഡോ. കെ എം തോമസ്, നാഷണൽ എക്സിക്യുട്ടീവ് മെമ്പർ വി എം മത്തായി, ജേണലിസ്റ്റ് ശ്രീനി ആലക്കോട്, ഇസാഫ് ബാങ്ക് റീജണൽ ഹെഡ് സെജു എസ് തോപ്പിൽ എന്നിവർ സംസാരിച്ചു.

Advertisment