Advertisment

കൈവിട്ട് കുതിച്ച് സ്വർണ വില; റെക്കോർഡ് നിരക്കിലേക്ക്

New Update
fake gold

കൊച്ചി: രാജ്യത്ത് സ്വർണ വില സർവകാല റെക്കോഡിൽ തുടരുന്നു. ഇന്നും പവന് എട്ട് രൂപ വീതം കൂടി. പവന് 47768 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 5971.

Advertisment

കഴിഞ്ഞ ദിവസവും ഗ്രാമിന് ഒരു രൂപ വർധിച്ചിരുന്നു. ഈ മാസം ആദ്യം സ്വർണവില ഒറ്റയടിക്ക് 560 രൂപ കൂടിയിരുന്നു. കൂടാതെ എന്നാൽ മാർച്ച് ആദ്യ രണ്ട് ദിവസംകൊണ്ട്  920 രൂപയും വർധിച്ചിരുന്നു.

രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലും വില കൂടാൻ കാരണം. രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില 2100 ഡോളർ വരെ എത്തിയിരുന്നു.

നിലവിൽ വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് സ്വർണവില വർദ്ധനവുണ്ടാക്കുന്നത്. അതേസമയം  ഫെബ്രുവരിയിലെ അവസാന ദിവസങ്ങളിൽ സ്വർണവില ഉയർന്നിട്ടുണ്ടായിരുന്നില്ല.

Advertisment