Advertisment

സ്വർണവില സർവകാല റെക്കോഡിൽ; ഒരാഴ്ച കൊണ്ട് ഉയർന്നത് 2520 രൂപ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
fake gold

കൊച്ചി: സംസ്ഥാനത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവ്യാപാരം തുടരുന്നു. ഇന്ന് സ്വർണവില ഉയർന്നില്ലെങ്കിലും സർവകാല റെക്കോഡിൽ തന്നെയാണ് നിരക്ക് തുടരുന്നത്.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില 48,600 രൂപയാണ്. ഒരാഴ്ചയ്ക്കുള്ളിൽ 2520 രൂപയാണ് പവന് വർധിച്ചത്. കഴിഞ്ഞ ദിവസം 400  രൂപ കൂടിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 6,075 രൂപയാണ്. 50 രൂപ ഒറ്റ ദിവസം കൊണ്ട് ഉയർന്നിരുന്നു. 

രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലും വില കൂടാൻ കാരണം. അമേരിക്ക നേരിടുന്ന എക്കാലത്തെയും വലിയ പണപ്പെരുപ്പമാണ് വിലവർധനവിന് മറ്റൊരു പ്രധാനകാരണം. നിലവിൽ വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് സ്വർണവില വർദ്ധനവുണ്ടാക്കുന്നത്. 

Advertisment