ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പ്യുവർ-പ്ലേ ക്രെഡിറ്റ് കാർഡ് ദാതാവായ എസ്ബിഐ കാർഡ്, ടാറ്റ ഡിജിറ്റലുമായി ചേർന്ന് ടാറ്റ ന്യൂ എസ്ബിഐ കാർഡ് പുറത്തിറക്കുന്നു . വിവിധ വിഭാഗങ്ങളിലുള്ള സവിശേഷ ഉപഭോക്താക്കൾക്ക് ഉയർന്ന് റിവാർഡ് നേടാവുന്ന പ്രീമിയം ഷോപ്പിംഗ് അനുഭവം നൽകുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, ഏറെ പ്രത്യേകതകളുള്ള ഈ ലൈഫ്സ്റ്റൈൽ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്.
രണ്ട് വേരിയന്റുകളിലാണ് ഈ കോ-ബ്രാൻഡഡ് കാർഡ് ലോഞ്ച് ചെയ്തിട്ടുള്ളത്, ടാറ്റ ന്യൂ ഇൻഫിനിറ്റി എസ്ബിഐ കാർഡ്, ടാറ്റ ന്യൂ പ്ലസ് എസ്ബിഐ കാർഡ് എന്നിവയാണിവ. ആഭ്യന്തര, അന്താരാഷ്ട്ര മെർച്ചന്റ് ഔട്ട്ലെറ്റുകളിൽ നടത്തുന്ന എല്ലാ ഓൺലൈൻ, ഇൻ-സ്റ്റോർ പേയ്മെന്റുകൾക്കും ഉപഭോക്താക്കൾക്ക് റിവാർഡ് ലഭിക്കും. ടാറ്റ ന്യൂ ആപ്പിൽ റിഡീം ചെയ്യാവുന്ന ന്യൂകോയിനുകളുടെ രൂപത്തിലായിരിക്കും റിവാർഡ് ലഭിക്കുക.
ഈ ലോഞ്ചോടെ, ടാറ്റ ന്യൂ എസ്ബിഐ കാർഡ് ഉപഭോക്താക്കൾക്ക് അവരുടെ ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഇപ്പോൾ വിവിധ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം. ടാറ്റ ന്യൂ ഇൻഫിനിറ്റി എസ്ബിഐ കാർഡിൽ 10% റിവാർഡുകളും ടാറ്റ ന്യൂ പ്ലസ് എസ്ബിഐ കാർഡിൽ 7% റിവാർഡുകളും ന്യൂകോയിനുകളുടെ രൂപത്തിൽ ലഭിക്കും.
ഇവ പ്രതിമാസം ടാറ്റ ന്യൂ ആപ്പിലെ കാർഡ് ഉടമയുടെ ന്യൂപാസ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. പലചരക്ക് ഷോപ്പിംഗ്, യാത്രാ ബുക്കിംഗുകൾ, ആഭരണങ്ങൾ, ഫാഷൻ, ഇലക്ട്രോണിക്സ്, ഫാർമസി സേവനങ്ങൾ തുടങ്ങി വിവിധ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ഈ ന്യൂകോയിനുകൾ റിഡീം ചെയ്യാൻ കഴിയും. ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനാണിത്.
ദൈനംദിന പേയ്മെന്റുകളിൽ നിന്നും ഈ കോ-ബ്രാൻഡഡ് കാർഡ് റിവാർഡുകൾ നൽകുന്നുണ്ട്. യുപിഐ ഇടപാടുകളിൽ 1.5% ന്യൂകോയിനുകൾ (റുപേ വേരിയന്റ് ഉപയോഗിച്ച് പേയ്മെന്റ് നടത്തുമ്പോൾ), ടാറ്റ ന്യൂ വഴി നടത്തുന്ന ബിൽ പേയ്മെന്റുകൾക്ക് 5% എന്നിങ്ങനെ റിവാർഡ് ലഭിക്കും. എസ്ബിഐ കാർഡ് സ്പ്രിന്റ് വഴി ഡിജിറ്റലായോ SBICard.com എന്ന എസ്ബിഐ കാർഡ് വെബ്സൈറ്റ് സന്ദർശിച്ചോ ഉപഭോക്താക്കൾക്ക് കാർഡിൽ എൻറോൾ ചെയ്യാം. തിരഞ്ഞെടുത്ത ക്രോമ സ്റ്റോറുകളിലുള്ള എസ്ബിഐ കാർഡ് റീട്ടെയിൽ കിയോസ്ക്കുകൾ സന്ദർശിച്ച് ഓഫ്ലൈനായും അവർക്ക് എൻറോൾ ചെയ്യാൻ കഴിയും.