Advertisment

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന; ഗ്രാമിന് ഒരു രൂപ വർധിച്ചു; ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 6,061 ആയി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
fake gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് ഒരു രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 6,061 ആയി. പവന് എട്ട് രൂപ കൂടി 48,488 രൂപയിലെത്തി.

ഇന്നലെ നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില കുറഞ്ഞാലും കൂടിയാലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെയാണ് സ്വർണവ്യാപാരം തുടരുന്നത്.

രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്ക് കാരണം. അമേരിക്ക നേരിടുന്ന എക്കാലത്തെയും വലിയ പണപ്പെരുപ്പമാണ് വിലവർധനവിന് മറ്റൊരു പ്രധാനകാരണം. വിവാഹ സീസൺ ആയതിനാൽ തന്നെ സ്വർണവില ഉയർന്ന് തന്നെ നിൽക്കുന്നത് ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ്.

Advertisment