മഹീന്ദ്ര മാനുലൈഫ് എന്‍എഫ്ഒ നവംബര്‍ 21 മുതല്‍ ഡിസംബര്‍ എട്ടു വരെ

New Update
mahindra manufacturin

കൊച്ചി:  കടപത്രആര്‍ബിട്രേജ് ഫണ്ട് പദ്ധതികളില്‍  മുഖ്യമായി നിക്ഷേപിക്കുന്ന മഹീന്ദ്ര മാനുലൈഫ് ഇന്‍കം പ്ലസ് ആര്‍ബിട്രേജ് ആക്ടീവ് ഫണ്ട് ഓഫ് ഫണ്ട് എന്‍എഫ്ഒ നവംബര്‍ 21 മുതല്‍ ഡിസംബര്‍ എട്ടു വരെ നടത്തും.  താരതമ്യേന സ്ഥിരതയുള്ളതും നികുതിക്കു ശേഷം മികച്ച വരുമാനം നല്‍കുന്ന പദ്ധതികള്‍ തേടുന്നതും 24 മാസത്തിലേറെ നിക്ഷേപം തുടരുന്നതുമായവര്‍ക്ക് ഉചിതമാണ് ഈ പദ്ധതി.  ദീര്‍ഘകാല മൂലധന വളര്‍ച്ചയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

Advertisment

ഡെറ്റ്ആര്‍ബിട്രേജ് തന്ത്രങ്ങളുടെ ശക്തികള്‍ സംയുക്തമായി പ്രയോജനപ്പെടുത്തുന്നതാണ് പദ്ധതിയെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മഹീന്ദ്ര മാനുലൈഫ് ഇന്‍വെസ്റ്റ്മെന്‍റ് മാനേജുമെന്‍റ് മാനേജിങ് ഡയറക്ടറും സിഇഒയുമായ അന്തോണി ഹെറേദിയ പറഞ്ഞു.  നികുതിക്കു ശേഷം മെച്ചപ്പെട്ട നേട്ടം നല്‍കുന്ന രീതിയില്‍ അച്ചടക്കത്തോടു കൂടിയ സമീപനമായിരിക്കും പദ്ധതിയുടേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

വിപുലമായ തലങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളോടു പ്രതികരിക്കാന്‍ സഹായിക്കുന്നതാണ് പദ്ധതിയുടെ മിശ്രിതമെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ മഹീന്ദ്ര മാനുലൈഫ് ഇന്‍വെസ്റ്റ്മെന്‍റ് മാനേജുമെന്‍റ് ഫിക്സഡ് ഇന്‍കം വിഭാഗം സിഐഒ രാഹുല്‍ പോള്‍ പറഞ്ഞു. 

Advertisment