രവി ഇന്‍ഫ്രാബില്‍ഡ് പ്രോജക്ട്സ് ലിമിറ്റഡ് ഐപിഒയ്ക്ക്

New Update
ipo

കൊച്ചി: പ്രമുഖ സംയോജിത സിവില്‍ നിര്‍മ്മാണ കമ്പനിയായ രവി ഇന്‍ഫ്രാബില്‍ഡ് പ്രോജക്ട്സ് ലിമിറ്റഡ്  പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടു രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.  

Advertisment

റോഡുകള്‍, പാലങ്ങള്‍, തുരങ്കങ്ങള്‍, അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി പത്ത് രൂപ മുഖവിലയുള്ള പുതിയ ഇക്വിറ്റി ഓഹരികളിലൂടെ 1,100 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

മോട്ടിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ് എന്നിവരാണ്   ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.