പ്രാദേശിക വിതരണക്കാരെ പിന്തുണച്ച് യൂണിയൻ കോപ്, 6000 ദേശീയ ഉൽപ്പന്നങ്ങൾ സ്റ്റോറുകളിൽ ലഭ്യം

New Update
union corpunion corp12

ദുബായ് : പ്രാദേശിക വിതരണക്കാരെ പിന്തുണയ്ക്കാൻ ഓപ്പറേഷണലും ടെക്നിക്കലും വാണിജ്യപരവുമായ പദ്ധതികൾ നടപ്പിലാക്കുകയാണെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി. ചില ഫീസുകൾ ഒഴിവാക്കൽ, സാധനങ്ങൾ ലിസ്റ്റ് ചെയ്യാനുള്ള നടപടികൾ ലഘൂകരിക്കൽ, ഡിസ്പ്ലേ ചാർജുകളിൽ 50% വരെ കിഴിവ് എന്നി ഇതിൽ പെടുന്നു. കൂടാതെ പ്രാദേശിക ഫാമുകൾക്കും ഫാക്ടറികൾക്കും മാർക്കറ്റിങ് പിന്തുണയും ലോജിസ്റ്റിക്കൽ പിന്തുണയും നൽകും. നിർമ്മാതാക്കളും ഉപയോക്താക്കളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Advertisment


ഉയർന്ന ​ഗുണമേന്മയുള്ള പ്രാദേശിക ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള മേറ്റ് ഇറ്റ് ഇൻ ദി എമിറേറ്റ്സ് പദ്ധതിയിലാണ് ശ്രദ്ധ. നിലവിൽ യൂണിയൻ കോപ് സ്റ്റോറുകളിൽ 6,000-ത്തിന് മുകളിൽ ഉൽപ്പന്നങ്ങൾ ഈ ഇനത്തിൽ ലഭിക്കും. ഉയർന്ന ​ഗുണമേന്മയ്ക്ക് ഒപ്പം മത്സരാധിഷ്ഠിതമായ വിലയും ആയതിനാൽ മികച്ച സാധ്യതയാണ് ഈ ഉൽപ്പന്നങ്ങൾക്കുള്ളത്.

ഇവയ്ക്ക് ആ​ഗോള ഉൽപ്പന്നങ്ങളുമായി പിടിച്ചുനിൽക്കാനും കഴിയുന്നുണ്ടെന്ന് അൽ ഹഷെമി പറഞ്ഞു. വാർഷിക പദ്ധതിയുടെ ഭാ​ഗമായി യൂണിയൻ കോപ് കർഷകർക്കും പ്രാദേശിക കമ്പനികൾക്കും പ്രത്യേകം ഇൻ-സ്റ്റോർ ഡിസ്പ്ലേയ്ക്കും വിപുലമായ പ്രൊമോഷനൽ പദ്ധതികൾക്കും മാർക്കറ്റിങ്ങിനും അവസരം നൽകുന്നുണ്ട്.

നിലവിൽ 30 ശാഖകളാണ് യൂണിയൻ കോപ് ദുബായിൽ നടത്തുന്നത്. ഈ വർഷം കൂടുതൽ ശാഖകൾ തുറക്കും.