Advertisment

സ്ത്രീത്വത്തെ ആഘോഷമാക്കാം ഒ കഫെയിൽ

New Update
ocafe

തിരുവനന്തപുരം: സ്ത്രീകളുടെ സന്തോഷവും നേട്ടങ്ങളും ശാക്തീകരണവും ആഘോഷമാക്കുന്ന വനിതാ ദിനമായ മാർച്ച് എട്ടിന് ഉച്ചയ്ക്ക് 12. 30 മുതൽ വൈകുന്നേരം 4 .30 വരെ സവിശേഷമായ തീം ഡൈനിങ്ങോടുകൂടി ആഘോഷിക്കാം ഒ കഫേയിൽ. മികച്ചതും വൈവിധ്യമാർന്നതുമായ രുചി അനുഭവങ്ങൾ ആസ്വദിക്കാനായി പ്രത്യേക സജ്ജീകരണങ്ങളും കഫേയിൽ ഒരുക്കിയിട്ടുണ്ട്.

Advertisment

പ്രത്യേകം തയ്യാറാക്കിയ ബ്രഞ്ച് ബുഫെയിൽ വനിതാദനത്തിന്റെ കാതൽ പ്രതിഫലിപ്പിക്കുന്ന തരത്തിൽ തയ്യാറാക്കിയ ആകർഷകമായ സാലഡ് മുതൽ രുചികരമായ മെയിൻ  കോഴ്സുകളും അടങ്ങിയ മികച്ച വിഭവങ്ങളാണ് ഒ കഫേ ഒരുക്കിയിരിക്കുന്നത്.

ഈ അനുഭവം കൂടുതൽ മധുരമുള്ളതാക്കാൻ ആകർഷകമായ രുചി വൈവിധ്യങ്ങൾ ഡെസേർട്ട് സ്റ്റേഷനിലും ഉണ്ടാകും. കൂടാതെ ഡൈനിങ് ഒരു മികച്ച അനുഭവമാക്കാൻ ലൈവ് കൗണ്ടറുകളും ഒപ്പം ഒരു മികച്ച കലാകാരിയുടെ ലൈവ് സംഗീതവിരുന്ന് കണ്ടും കേട്ടും അതിഥികൾക്ക് സ്പാർക്കിലിംഗ് മോക്ടെയിൽ ആസ്വദിക്കാം.

 

Advertisment