New Update
/sathyam/media/media_files/inQGbcpHJya5tQa6i596.jpg)
കൊച്ചി: 445 കോടി രൂപ ചെലവിൽ 40,000-ത്തിലധികം വീടുകളിൽ സോളാർ റൂഫ്‌ടോപ്പ് സ്ഥാപിക്കുന്നതിനുള്ള ഓർഡർ നേടി ക്രോംപ്ടൺ. വീടുകളിൽ 2കെഡബ്ല്യൂ ഓൺ-ഗ്രിഡ് റൂഫ്‌ടോപ്പ് സിസ്റ്റങ്ങൾ സ്ഥാപിച്ച് സൗരോർജ്ജ സജ്ജമാക്കുന്നതിനാണ് ഈ ഓർഡർ.
Advertisment
ഈ 77 മെഗാവാട്ട് പദ്ധതി ക്രോംപ്ടണിന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ സോളാർ റൂഫ്‌ടോപ്പ് ഓർഡറാണ്. ഈ മാസം ആദ്യം നേടിയ 52 കോടി രൂപയുടെ ഓർഡറിന്പിറകെ ലഭിച്ച ആന്ധ്രാപ്രദേശിലെ ഈ സുപ്രധാന സോളാർ റൂഫ്‌ടോപ്പ് ഓർഡർ ക്രോംപ്ടണിന്റെ നിർവ്വഹണ ശേഷിയേയും സോളാർ വിഭാഗത്തിലെ ശക്തമായ വിപണി വളർച്ചയേയും കാണിക്കുന്നതാണ്.
വിശ്വസനീയവും, സുസ്ഥിരവും, എളുപ്പത്തിൽ പരിപാലിക്കാവുന്നതുമായ സോളാറാണ് ഈ പദ്ധതിയിലൂടെ വീടുകളിൽ സജ്ജമാക്കുക. പരിശീലനം ലഭിച്ച ജീവനക്കാരുടെയും മികച്ച സേവന ശൃംഖലയുടെയും പിന്തുണയോടെയുള്ള ക്രോംപ്ടണിന്റെ പങ്കാളിത്തം സുഗമമായ പ്രകടനം ഉറപ്പാക്കുന്നു. വീടുകളിലുടനീളം സുസ്ഥിര ഊർജ്ജ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് ശക്തമായ അവസരം സൃഷ്ടിക്കുകയാണ് ക്രോംപ്ടൺ.

/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us